കാറുകൊണ്ട് യുവതിയെ ഇടിച്ചിട്ടു: ആശുപത്രിയിലാക്കാമെന്നു പറഞ്ഞ് കാറില്‍കയറ്റിയ ശേഷം വഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമം

തിരുവനന്തപുരത്ത് യുവതിയെ ഇടിച്ചിട്ട ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് ഉപേക്ഷിക്കാന്‍ ശ്രമം. അപകട സ്ഥലത്തുനിന്നും കാറില്‍ കയറിയ സഹയാത്രികനെ കാറില്‍ നിന്നും തള്ളി പുറത്താക്കുകയും ചെയ്തു. സഹയാത്രികന്‍ പിന്നാലെ വന്ന ബൈക്കില്‍ കയറി കാറിനു പിന്നാലെ പാഞ്ഞു. ഒടുവില്‍ പോലീസിനെ കണ്ട് ഡ്രൈവര്‍ കാറും ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കഴിഞ്ഞദിവസമാണ് സംഭവം.സിഗ്നല്‍ തെറ്റിച്ചുവന്ന കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്ഥലത്തു കൂടിയിരുന്നവര്‍ യാത്രക്കാരിയെ ആശുപത്രിയിലാക്കാന്‍ ഡ്രൈവറോട് നിര്‍ദ്ദേശിച്ചു. തുണക്കായി സ്ഥലത്തുണ്ടായിരുന്ന യുവാവും കാറില്‍ കയറി. യാത്ര കുറച്ചു കഴിഞ്ഞപ്പോളാണ് ഡ്രൈവര്‍ പറഞ്ഞത് ആശുപത്രിയിലേക്കല്ല ഇരുവരെയും കൊല്ലാന്‍ കൊണ്ടുപോകുകയാണെന്ന്. പിന്നീട് സഹയാത്രികനെ തള്ളിപ്പുറത്താക്കിയതായും പറയുന്നു. യുവതിയുടെ തലയില്‍ ഏഴു തുന്നിക്കെട്ടുണ്ട്. കരുമം സ്വദേശിയായ റിട്ട. കേണലിന്റെ പേരിലാണ് വണ്ടി എന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ ഒളിവിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















