പുതിയ നീക്കത്തില്‍ ഇര കുഞ്ഞാലിക്കുട്ടി

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ ശശീന്ദ്രന്റേയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ കൂടി സിബിഐ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനസമിതിയുടെ ആവശ്യം ചിലപ്പോള്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ വിവാദത്തിലാക്കിയേക്കാം. റിജീന സംഭവത്തില്‍ നിന്നും ഒരുവിധം കരകയറിയ ലീഗ് മന്ത്രിക്ക് മലബാര്‍ സിമന്റ്‌സ് ബാലികേറാമലയാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ അന്വേഷണാവശ്യം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് സ്വയം പ്രതിരോധത്തിലാകേണ്ടി വരും.
ചാക്ക് രാധാകൃഷ്ണനാണ് ശശീന്ദ്രന്‍ കേസിലെ യഥാര്‍ത്ഥ പ്രതി. രാധാകൃഷ്ണനും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. കുഞ്ഞാലിക്കുട്ടിയുമായി ചാക്കിന് സാമ്പത്തിക ബ്ധം ഉണ്ടെന്നു വരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് മലബാര്‍ സിമന്റ്‌സ്.
വിഎം സുധീരനും കെ മുരളീധരനും രമേശ് ചെന്നിത്തലയും വിഡി സതീശനും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതി ഇത്തരമൊരാവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മിണ്ടാതിരിക്കാനാവില്ല. ഉമ്മന്‍ചാണ്ടി വിരുദ്ധരായ നേതാക്കളുടെ ലക്ഷ്യം തന്റെ തലയാണെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. എന്നാല്‍ ഇത് സംബന്ധിച്ച് പരസ്യമായ ഒരു വാഗ്വാദത്തിന് ചാണ്ടി തയ്യാറായില്ല.
അതിനിടെ കോയമ്പത്തൂര്‍ ഉക്കടം ബസ് സ്റ്റാന്റില്‍ അപകടമരണത്തില്‍ മരിച്ച സിമന്റ്‌സ് ജീവനക്കാരന്റെ ഭാര്യയും ആരോപണവുമായി രംഗത്തെത്തി. അപകടം കൊലപാതകമാണെന്നാണ് ആരോപണം, ശശീന്ദ്രന്റെ സുഹൃത്താണ് കൊല്ലപ്പെട്ടത്. ഇതും ചാക്ക് രാധാകൃഷ്ണന് നേരെയുള്ള ചൂണ്ടു വിരലാകുന്നു.
അതിനൊപ്പം ശശീന്ദ്രന്റെ ആത്മഹത്യയുടെ സാഹചര്യം അന്വേഷിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കും. മുസ്ലീം സമുദായത്തില്‍ നിന്നും ഒരു വോട്ടു പോലും ബിജെപി പ്രതീക്ഷിക്കുന്നില്ല. ലീഗിനെ മലബാറില്‍ തറ പറ്റിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
എം.പി വീരേന്ദ്രകുമാറും മാതൃഭൂമിയും സിമന്റ്‌സ് അഴിമതിക്കെതിരെ അതിശക്തമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. വീരനെ പാലക്കാട് തോല്‍പ്പിക്കാന്‍ അണിയറ പ്രവര്‍ത്തനം നടത്തിയത് ചാക്കാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫലത്തില്‍ സര്‍ക്കാര്‍ അവസാന കാലത്തോട് അടുക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ അടിതെറ്റിക്കാനുള്ള ശ്രമം സജീവമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















