വിഎസ് പടിയിറങ്ങുന്നു; മനസുകളില്‍ നിന്നു പോലും...

കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസില്‍ ഇത്രയും കാലം നക്ഷത്രത്തിളക്കാമായിരുന്ന സഖാവ് അച്യുതാനന്ദന്‍ പടിയിറങ്ങുന്നു. വിഎസിന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും പിന്തുണ നല്‍കിയിരുന്ന പ്രവര്‍ത്തകര്‍ തന്നെ അദ്ദേഹത്തിനെതിരെ വിമര്‍ശനശരങ്ങളുയര്‍ത്തുന്നു. പുരയ്ക്ക് പുറത്ത് വളര്‍ന്നാല്‍ സ്വര്‍ണം കായ്ക്കുന്ന മരമായാലും വെട്ടികളയണമെന്ന സിദ്ധാന്തമാണ് പാര്‍ട്ടി പ്രവര്‍ത്തകരെ നയിക്കുന്നത്.
വിഎസ് സ്വയം പാര്‍ട്ടി ചമയുന്നതാണ് പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നത് . പിണറായിക്കെതിരെ ഊരിയ വാള്‍ ഉപയോഗിച്ച് കോടിയേരിയെയും വിഎസ് വെട്ടാന്‍ ശ്രമിച്ചതോടെയാണ് അദ്ദേഹത്തിനെതിരായ വികാരം ശക്തിപ്പെട്ടത്. പാര്‍ട്ടി കാലാകാലങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടി വേദിയില്‍ വിമര്‍ശിക്കുന്നതിനു പകരം മലയാള മനോരമയ്ക്ക് അഭിമുഖം നല്‍കി ഉമ്മന്‍ചാണ്ടിക്ക് വിഎസ് രാരീരം പാടുകയാണെന്നും ശരാശരി പ്രവര്‍ത്തകര്‍ കരുതുന്നു.
സീതാറാം യച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഹുങ്കിലാണ് വിഎസിന്റെ ജല്പനങ്ങള്‍ എന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. യച്ചൂരി തന്നെ രക്ഷിക്കും എന്നാണ് വിഎസിന്റെ പ്രതീക്ഷയെന്നും പ്രവര്‍ത്തകര്‍ പറയുന്നു. വിഎസിനെതിരെ പാര്‍ട്ടി കേരളഘടകം എടുക്കുന്ന തീരുമാനങ്ങള്‍ പ്രവര്‍ത്തകരെ അറിയിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നത് പാര്‍ട്ടിയല്ല വിഎസാണെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ ആക്ഷേപം. ഫലത്തില്‍ മുഖ്യമന്ത്രി കസേര എന്ന വിഎസിന്റെ സ്വപ്നമാണ് പൊലിഞ്ഞിരിക്കുന്നത്.
ഇത്രയും കാലം വിഎസിനൊപ്പം നിന്ന സൈദ്ധാന്തികര്‍ പോലും അദ്ദേഹത്തെ തള്ളിപറഞ്ഞു. ആത്മകഥയെഴുതാനായിരുന്നു ബര്‍ലിന്‍ ഉപദേശിച്ചത്. ഇതെല്ലാം സംസ്ഥാന ഘടകത്തെ സംബന്ധിച്ചടത്തോളം ആതമവിശ്വാസം നല്‍കുന്ന നീക്കങ്ങളാണ്.
പ്രവര്‍ത്തകരെ വിഎസിന് വിരുദ്ധരാക്കുക എന്ന ലക്ഷ്യമാണ് സംസ്ഥാന ഘടകത്തിന് മുമ്പിലുള്ളത്. അത് സാധ്യമാവുകയാണെങ്കില്‍ വിഎസിനെ പാര്‍ട്ടി വെട്ടി നിരത്തും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രായാധിക്യം കണക്കിലെടുത്ത് സീറ്റു നല്‍കില്ല. പണ്ട് സീറ്റ് നിഷേധിച്ചപ്പോള്‍ വിഎസ് സ്വീകരിച്ച സമരമാര്‍ഗ്ഗങ്ങള്‍ ഇപ്പോഴും അവലംബിക്കുകയാണെങ്കില്‍ അതിന് കീഴ്‌പ്പെടാതിരിക്കാനും കേരള പാര്‍ട്ടി ശ്രമിക്കും. ഇത് ഉമ്മന്‍ചാണ്ടിക്ക് സഹായകരമായി തീരാനും സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















