ശ്രീവിദ്യയുടെ സഹോദരന്റെ പരാതിയില്‍ ഗണേശിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍: എല്ലാം ഗണേശന്‍ കൂറ് മാറിയപ്പോള്‍

നടി ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട വില്‍പത്രം കെ.ബി. ഗണേശ്കുമാര്‍ എംഎ!ല്‍എ അട്ടിമറിച്ചെന്ന പരാതി ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ ആരും ഒന്നും കേട്ടില്ല. ഒരു നടപടിയും ഉണ്ടായില്ല. ഗണേശന്‍ മന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്. പ്രതിപക്ഷവും ആരോപണം വേണ്ട രീതിയില്‍ ഏറ്റെടുത്തി. ഇതോടെ ശ്രീവിദ്യയുടെ സഹോദരന്റെ ആരോപണങ്ങള്‍ വിസ്മൃതിയിലുമായി. എല്ലാം പെട്ടെന്ന് മാറി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വെല്ലുവിളിച്ച് ഗണേശന്‍ യുഡിഎഫിന് പുറത്ത് എത്തി. അപ്പോള്‍ പണി കൊടുക്കാനും തീരുമാനിച്ചു. അങ്ങനെയാണ് ശ്രീവിദ്യയുടെ കേസ് വീണ്ടും ചര്‍ച്ചകളിലെത്തിയത്.
ശ്രീവിദ്യയുടെ സ്വത്ത് ഗണേശന്‍ തട്ടിയെടുത്തോ ഇല്ലയോ എന്നത് മറ്റൊരു കാര്യം. ആദ്യം ശങ്കരരാമന്‍ പരാതിയുമായി എത്തിയപ്പോള്‍ എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്നതാണ് ചോദ്യം. അന്നും െ്രെകംബ്രാഞ്ച് ഇവിടെ ഉണ്ടായിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശങ്കരരമാനില്‍ നിന്ന് പരാതി എഴുതിവാങ്ങിയതെന്നാണ് സൂചന. ഇതിനായി ഒരു കോണ്‍ഗ്രസ് എംഎല്‍എ തന്നെ കരുക്കള്‍ നീക്കി. നീതി ഉറപ്പാക്കുമെന്ന് വാക്കും കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസ് അന്വഷിക്കും.
ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ലോകായുക്തയിലും പരാതിയുണ്ട്. ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ടു നേരത്തേ മുഖ്യമന്ത്രിക്ക് രണ്ടു തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി ഡി.ജി.പിക്ക് കൈമാറി. ഡി.ജി.പിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് െ്രെകംബ്രാഞ്ചിന്റെ അന്വേഷണത്തിന് ഉത്തവിട്ടത്. ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയം വ്യക്തമാണ്. പൊതു മരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗണേശിനെ കുടുക്കാന്‍ യുഡിഎഫ് നേതൃത്വം ഒന്നാകെ തീരുമാനിച്ചതാണെന്നും സൂചനയുണ്ട്.
2006 ഓഗസ്റ്റില്‍ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പത്രത്തില്‍ ശ്രീവിദ്യയുടെ മരണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരുന്നു. ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കുക, സംഗീത നൃത്ത വിദ്യാലയം തുടങ്ങുക, സ്വത്തിന്റെ നിശ്ചിത വിഹിതം സഹോദരന്റെ രണ്ട് ആണ്‍മക്കള്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇവ നടപ്പാക്കേണ്ട ചുമതല ഗണേശിനായിരുന്നു. വില്‍പത്രത്തിലെ ശ്രീവിദ്യയുടെ ആഗ്രഹങ്ങളെല്ലാം ഗണേശ് അട്ടിമറിച്ചെന്നാണ് ശങ്കരരാമന്റെ പരാതി. ട്രസ്റ്റ് രൂപീകരിച്ചത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ശ്രീവിദ്യ മരിച്ച് ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ലെന്നും പരാതിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















