കണ്ടെത്തിയത് യഥാര്‍ത്ഥ ആനക്കൊമ്പ്; മോഹന്‍ലാലിന്റെ ഉടമസ്ഥാവകാശത്തിന് രേഖകള്‍ ഇല്ല

ആനക്കൊമ്പ് കേസില്‍ ലാലിനെതിരായ കുരുക്ക് മുറുക്കുകയാണ് വനംവകുപ്പ്. സിനിമാ നടനും സുഹൃത്തുമായ കെബി ഗണേശ് കുമാര്‍ മന്ത്രിയായിരിക്കെ ലാലിനെ രക്ഷിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഗണേശ് വനം മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ ലാലിനെതിരെ നിലപാട് കടുപ്പിക്കുകയാണ് വനംവകുപ്പ്. ഈ സാഹചര്യത്തില്‍ കോടതിക്ക് കടുത്ത ശിക്ഷ വിധിയ്‌ക്കേണ്ടി വരുമെന്നാണ് നിയമവിദ്ഗധരുടെ പക്ഷം.
നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് രേഖകളൊന്നും കൈവശമില്ലാതെയെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി കൈവശം വച്ചിരുന്ന ആനക്കൊമ്പാണ് പിടിച്ചെടുത്തതെന്നും മലയാറ്റൂര്‍ ഡി.എഫ്.ഒ കെ. വിജയനാഥന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ മോഹന്‍ലാലിന്റെ പക്കലുണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്നത് യഥാര്‍ത്ഥ ആനക്കൊമ്പുകളാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആനക്കൊമ്പുകള്‍ മഹസര്‍ തയാറാക്കി സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തു.
എന്നാല്‍, മതിയായ ബോണ്ടുകള്‍ കെട്ടിവച്ചതിന്റെ അടിസ്ഥാനത്തില്‍ ആനക്കൊമ്പുകള്‍ ആന്റണി പെരുമ്പാവൂരിന് കൈമാറിയെന്നാണ് ആക്ഷേപം. ഇതും വനംവകുപ്പ് നിഷേധിച്ചു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ സര്‍ക്കാറിന്റെ കസ്റ്റഡിയില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാതെ വിട്ടുനല്‍കിയതിനെതിരെ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരിഗണിച്ചത്. കേസില്‍ വനം വകുപ്പ് എടുത്തിരിക്കുന്ന നിലപാട് ലാലിന് ഏറെ ദോഷം ചെയ്യും.
അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് ജയില്‍ ശിക്ഷ പോലും ലഭിച്ചേക്കാം. ഈ സാഹചര്യത്തില്‍ നിയമത്തെ വളച്ചൊടിക്കുന്ന വിധിയുണ്ടായാല്‍ മാത്രമേ ലാലിന് രക്ഷപ്പെടാന്‍ കഴിയൂ. പിഴ അടപ്പിച്ച് സൂപ്പര്‍ താരത്തെ രക്ഷിക്കാനും നീക്കമുണ്ട്. ആദായ നികുതി റെയ്ഡ്‌നിടെയാണ് ലാലിന്റെ തേവരയിലെ വസതിയില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടത്.
മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അത് അദ്ദേഹത്തിനു തന്നെ തിരികെ നല്‍കുകയായിരുന്നു. വകുപ്പുദ്യോഗസ്ഥരുടെ ഈ നടപടിയെ ചോദ്യം ചെയ്ത് പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ കൗണ്‍സില്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. വനസംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് പിടിച്ചെടുക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















