ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുന്‍ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജി. കെപിസിസി പ്രസിഡന്റിന് സിദ്ദിഖ് രാജിക്കത്ത് നല്‍കി. വേട്ടയാടപ്പെടുന്നതിനാല്‍ മാറിനില്‍ക്കുന്നതാണ് ധാര്‍മികതയെന്ന് സിദ്ദിഖ് പറഞ്ഞു.
ക്യാന്‍സര്‍ ബാധിതയായ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന ആരോപണം നേരിടുന്ന യുവകോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് മുന്‍ ഭാര്യ നസീമയ്ക്കും വയനാട് എംപി എംഐ ഷാനവാസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ വച്ച് സിദ്ധിഖും സുഹൃത്തുക്കളും ചേര്‍ന്ന് നസീമയെ ആക്രമിച്ചു എന്ന ആരോപണത്തിന് മറുപടിയായാണ് സിദ്ദിഖ് ആരോപണങ്ങള്‍ ഉന്നയിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി. ഈ പരാതിയുടെ കോപ്പി സിദ്ദിഖ് മാദ്ധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തതോടെ കേവലം ഒരു കുടുംബ പ്രശ്‌നത്തിന് രാഷ്ട്രീയ മാനവും കൈവന്നു. ഇതോടെ ഐ ഗ്രൂപ്പ സിദ്ദിഖിനെതിരെ അതി ശക്തമായി രംഗത്ത് വന്നു.
ഇതെല്ലാം പരിഗണിച്ചാണ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് ഒഴിയുന്നത്. നസീമിയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാകും വരെ മാറി നല്‍ക്കാനാണ് തീരുമം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ പോരിന്റെ ഇരയാണ് താനെന്നാണ് സിദ്ദിഖിന്റെ വാദം. വയനാട് എംപിയായ ഷാനവാസ് മലബാര്‍ മേഖലയില്‍ നിന്ന് മറ്റൊരു മുസ്ലിം നേതാവ് ഉയര്‍ന്നുവരുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് ആരോപണം. അതിന്റെ ഭാഗമായിട്ടാണ് നസീമയെ കൂട്ടുപിടിച്ചുള്ള ആക്ഷേപമെന്നാണ് സിദ്ദിഖിന്റെ പക്ഷം. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഷാനാവസ് ശ്രമിക്കുന്നതെന്ന് സിദ്ദിഖ് ആരോപിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ആരുടേയും ഭാവി തകര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ മറുപടി.
സിദ്ദിഖ് തന്നെ പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞ് അപമാനിച്ചെന്ന ആരോപണവുമായി മൊഴി ചൊല്ലപ്പെട്ട ഭാര്യ നസീമ രണ്ട് ദിവസം മുമ്പാണ് രംഗത്ത് വന്നത്. ഇതു സംബന്ധിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നസീമ നല്‍കി. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ചു കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ വിശദീകരിച്ച് സിദ്ദിഖും എത്തിയത്. എന്നാല്‍ അതിലേക്ക് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം കൂടി എത്തുന്നു. ഐ പക്ഷ നേതാവാണ് എംഐ ഷാനവാസ്. സിദ്ദിഖ് ആകട്ടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാക്കളില്‍ പ്രധാനിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















