ലേ മെറിഡിയനില്‍ ലഹരിവേട്ട? നടന്നത് വമ്പന്‍ മയക്കുമരുന്ന് വേട്ട: ലോക പ്രശസ്ത സംഗീതജ്ഞനും അറസ്റ്റില്‍

പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍ നിന്ന് പോലീസ് കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. മരടിലെ സക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ ശനിയാഴിച്ച രാത്രി നടന്ന നിശാപാര്‍ട്ടിക്കിടെയാണ് (ഡിജെ ഡാന്‍സ്) ലഹരി മരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശികളായ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ശനിയാഴിച്ച വൈകിട്ട് ഏഴോടെയാണ് കൊച്ചിയില്‍ ഡിജെ പാര്‍ട്ടി അരങ്ങേറിയത്. ഇതേക്കുറിച്ച് നേരത്തെ വിവരമുണ്ടായിരുന്ന പോലീസ് മഫ്തി വേഷത്തില്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. ഇരുന്നൂറോളം പേരാണ് ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തത്.
കഞ്ചാവും മയക്കുമരുന്നെന്നു കരുതുന്ന വെളുത്തപൊടിയും മറ്റുചില ലഹരിമരുന്നുകളുമാണ് പോലീസ് പിടിച്ചെടുത്തത്. ഇവ നാര്‍ക്കോട്ടിക്ക് വിഭാഗം പരിഗണിക്കേണ്ടതുണ്ട്.
ഏതെങ്കിലും മാടക്കടയില്‍ നിന്ന് കഞ്ചാവുപൊതി പിടിച്ചാല്‍ പത്രമാധ്യമങ്ങളെ വിളിച്ചുവരുത്തി മാമാങ്കം കാണിക്കുന്ന പോലീസും എക്‌സൈസും ഇപ്പോള്‍ പുലിവാല്‍ പിടിച്ചപോലെയായി. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ അവരെ തളര്‍ത്തുന്നു. മാധ്യമങ്ങളും ഈ വാര്‍ത്ത മനപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണ്.
{റെയ്ഡില്‍ പിടിയിലായത് ലോക പ്രശസ്ത സംഗീതഞ്ജന്‍ സൈക്കോവിസ്‌കി എന്ന വാസ്ലി മാര്‍ക്കലോവോയാണ്. സൈക്കഡലിക്ക് ട്രാന്‍സ് എന്ന സംഗീതശൈലിയിലെ പ്രമുഖനാണ്. ഇയാളില്‍ നിന്ന് ഇന്നലെ മാരിജുവാന കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.പീസ് ഓഫ് ദി വിക്കഡ്, ബേണിങ് ബ്രിഡ്ജസ് തുടങ്ങിയ ആല്‍ബങ്ങള്‍ ഇറക്കിയാളാണ് അദ്ദേഹം. ഹോട്ടലിലെ പാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയിലായത്. വൈറ്റില സ്വദേശി സെബാസ്റ്റ്യന്‍, കോട്ടയം സ്വദേശികളായ രാഹുല്‍ പ്രതാപ്,സുമിത്, തൃശൂര്‍ സ്വദേശികളായ സഫല്‍, ഗൗതം എന്നിവരാണ് കസ്റ്റഡിയിലായ മറ്റുള്ളവര്‍
പതിനായിരം രൂപയായിരുന്നു പാര്‍ട്ടിക്കുള്ള ഫീസ്. ഇതില്‍ രണ്ടായിരം രൂപ സംഘടാകര്‍ക്കും. 2000 രൂപ ഹോട്ടലിനുമായിരുന്നു. 6000 രൂപ സംഗീത ബാന്‍ഡിനും. അതുകൊണ്ട് കൂടിയാണ് മയക്കുമരുന്ന് കച്ചവടത്തില്‍ ഹോട്ടലിന്റെ പങ്കും സംശയിക്കുന്നത്. ഡിജെ പാര്‍ട്ടിക്ക് ഹോട്ടലിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ മയക്കുമുരന്ന് കച്ചവടത്തെ കുറിച്ച് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണം നടത്താനാണ് ഡിസിപി ഹരിശങ്കറിന്റെ തീരുമാനം. പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ വിവിധയിനം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ആറുപേരെ പൊലീസ് പിടികൂടി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. അതുകൊണ്ട് ഇത്തരം പാര്‍ട്ടികള്‍ കഴിഞ്ഞ കുറേ നാളുകളായി പൊലീസ് നിരീക്ഷണത്തിലാണ്.
ലെമെറിഡിയനിലെ റെയ്ഡ് വിവരം പുറത്തറിഞ്ഞതോടെ ഉന്നത തല ഇടപെടല്‍ തുടങ്ങി. മയക്കുമരുന്ന് കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടായി. ലോക പ്രശസ്ത സംഗീതജ്ഞനെ വിട്ടയക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഒന്നിനും ഡിസിപി വഴങ്ങിയില്ല. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ടെത്തി ഹോട്ടലിന്റെ പേരും പറഞ്ഞു. ഇതോടെ ചാനലുകള്‍ക്ക് ലേമെറിഡിയന്റെ പേരും നല്‍കേണ്ടി വന്നു. മയക്കുമരുന്നുമായി ലെ മെറിഡിയന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















