യുവ ഐപിഎസ് ഓഫീസര്‍ ഹരിശങ്കര്‍ വീണ്ടും താരമായി; മുകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചപ്പോള്‍ പുറത്തായത് ഞട്ടിക്കുന്ന കണ്ണികള്‍

മയക്കുമരുന്നുകാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട മുന്‍ കൊച്ചി ഡിസിപി നിശാന്തിനിയുടെ വഴിയേ ഇപ്പോഴത്തെ ഡിസിപി ഹരിശങ്കറും. പ്രമുഖ പ്രവാസി വ്യവസായി മുഹമ്മദിയുടെ കൊച്ചി ലേ മെറിഡിയനില്‍ കഴിഞ്ഞ ദിവസമാണ് ഹരിശങ്കറുടെ നിര്‍ദ്ദേശ പ്രകാരം റെയ്ഡ് നടന്നത്. മുകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു ഡിസിപി റെയ്ഡിന് പ്ലാന്‍ ചെയ്തത്.
സൈക്കോവ്‌സ്‌കി എന്ന പേരിലാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ഫേസ്ബുക്കിലും വാട്‌സാപ്പിലുമായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം. ഇതു മനസ്സിലാക്കി മൂന്ന് പൊലീസുകാരും ഡിജെയ്ക്ക് ടിക്കറ്റ് എടുത്തു. ഡിസിപി ഹരിശങ്കറിന് മുകളിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇക്കാര്യം അറിഞ്ഞില്ല. ഡിജെയ്ക്കിടെ മയക്കുമരുന്ന കച്ചവടം പോലീസ് നേരിട്ട് മനസ്സിലാക്കി. ഇതിന് ശേഷമായിരുന്നു റെയ്ഡ്.
മുറിയിലുള്ള എല്ലാവരുടേയും സാധന സാമഗ്രികള്‍ പൊലീസ് പരിശോധിച്ചു. അങ്ങനെയാണ് മയക്കുമരുന്ന് കണ്ടത്തിയത്. ഇതിനിടെ മയക്കുമരുന്നുള്ള ചിലര്‍ പൊലീസിനെ വെട്ടിച്ച് കടന്നതായും സൂചനയുണ്ട്.
ലെമെറിഡിയനിലെ റെയ്ഡ് വിവരം പുറത്തറിഞ്ഞതോടെ ഉന്നത തല ഇടപെടല്‍ തുടങ്ങി. മയക്കുമരുന്ന് കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടായി. ലോക പ്രശസ്ത സംഗീതജ്ഞനെ വിട്ടയക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഒന്നിനും ഡിസിപി ഹരിശങ്കര്‍ വഴങ്ങിയില്ല. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ടെത്തി ഹോട്ടലിന്റെ പേരും പറഞ്ഞു. ഇതോടെ ചാനലുകള്‍ക്ക് ലേമെറിഡിയന്റെ പേരും നല്‍കേണ്ടി വന്നു. മയക്കുമരുന്നുമായി ലെ മെറിഡിയന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി.
ലോക പ്രശസ്ത ഡിജെ ബാന്‍ഡിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. റഷ്യന്‍ സംഗീതജ്ഞന്‍ സൈക്കോവിസ്‌കി എന്ന പേരില്‍ അറിയപ്പെടുന്ന വാസിലി മാര്‍കെലോവില്‍ നിന്നും കണ്ടെടുത്തത് കോക്ടെയ്ല്‍ ഇനത്തില്‍പ്പെട്ട മയക്കുമരുന്നായിരുന്നു. റഷ്യന്‍ നിര്‍മ്മിതമാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഹോട്ടലില്‍ നിന്നും കഞ്ചാവ് പിടികൂടിയതോടെ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമം ഹോട്ടല്‍ അധികൃതരും ആരംഭിച്ചു. ഡിജെ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞാണ് ഇവര്‍ രംഗത്തെത്തിയത്. പാര്‍ട്ടിക്കായി ഹാള്‍ വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും യുവാക്കളാണ് പാര്‍ട്ടി നടത്തിയതെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ സൈക്കോവിസ്‌കിക്കും പിടിയിലായ മറ്റ് അഞ്ചു പേര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ലെ മെറിഡിയനില്‍ യുവാക്കളുടെ ഒരു സംഘം വാടകയ്‌ക്കെടുത്ത ഹാളില്‍ ലഹരിപ്പാര്‍ട്ടി നടന്നത്. ബാംഗ്ലൂരിലെ ഒരു ഇവെന്റ് മാനേജ്‌മെന്റ് സ്ഥാപനമാണ് പാര്‍ട്ടിക്കായി ഹാള്‍ ബുക്ക് ചെയ്തത്. പാര്‍ട്ടിയുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു ലെ മെറിഡിയന്‍ അധികൃതര്‍ വ്യക്തമാക്കി. വൈറ്റില സ്വദേശി സെബാസ്റ്റ്യന്‍, തൃശൂര്‍ സ്വദേശി ഗൗതം എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. കോട്ടയം സ്വദേശികളായ സുമിത്, രാഹല്‍, പ്രതാപ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നുപേര്‍.
അഡ്വഞ്ചര്‍ ഓണ്‍ എന്ന പേരില്‍ ഒരു കമ്പനി പുറത്തിറക്കുന്ന റഷ്യന്‍ സീക്രട്ടാണ് സൈക്കോവിസ്‌കിയില്‍നിന്നു പിടിച്ചെടുത്തത്. ഇതില്‍ മരിജുവാനയുടെയും ഹാഷിഷിന്റെയും കഞ്ചാവിന്റെയും അംശമുണ്ടെന്നാണ് വ്യക്തമായത്. റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമിനും കണ്ടെടുത്തിട്ടുണ്ട്. അഡ്വഞ്ചര്‍ വണ്‍ എന്നറിയപ്പെടുന്ന വീര്യം കൂടിയ മയക്കുമരുന്നും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത പൊടികള്‍ ഹോട്ടലില്‍വച്ചുതന്നെ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. കൊച്ചി മയക്കുമരുന്നുകളുടെ ഹബ്ബായി മാറുന്നുവെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് പുതിയ മയക്കുമരുന്നുകളും പിടികൂടിയിരിക്കുന്നത്.
ജനുവരിയില്‍ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടന്ന സ്‌മോക്കേഴ്‌സ് പാര്‍ട്ടിക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോയും നാലു യുവതികളും അറസ്റ്റിലായിരുന്നു. കൊക്കൈയിന്‍ കൈവശം വച്ചതിനായിരുന്നു അറസ്റ്റ്. എന്നാല്‍ പൊലീസിന് ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസിനായില്ല. തുടര്‍ന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഞ്ചുപേരെയും ജാമ്യത്തില്‍ വിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















