മലബാര്‍ സിമന്റ്‌സ് അഴിമതി : നിലപാടില്‍ ഉറച്ച് വിഎസ്, സിബിഐ അന്വേഷണം ആവശ്യമെന്ന് വിഎസ്

മലബാര്‍ സിമന്റ്‌സ് അഴിമതിയെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ആവര്‍ത്തിച്ചു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാടു തള്ളി. കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയും ഇപ്പോള്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീമിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അതു \'രാഷ്ട്രീയ ഗൂഢാലോചന\'യാണെന്നും അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാര്‍ട്ടി തള്ളിയിരുന്നു. അതിനു വഴങ്ങാതെയാണു വിഎസ് ബോധപൂര്‍വം അന്വേഷണ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.
കരീമിനു \'ക്ലീന്‍ ചിറ്റ്\' നല്‍കിയതിനൊപ്പം വിഎസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതിരൂക്ഷമായ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അതിനോടു നേരിട്ടു പ്രതികരിക്കാതെ തന്റെ അമര്‍ഷം മറ്റൊരു രീതിയില്‍ പ്രകടിപ്പിച്ചിരിക്കുകയാണ് അച്യുതാനന്ദന്‍.
എളമരം കരീമിന്റെ പേരോ ഉയര്‍ന്നുവന്ന വിവാദമോ ഒന്നും പരാമര്‍ശിക്കാതെയാണു വിഎസിന്റെ പത്രക്കുറിപ്പ്. പ്രസക്തഭാഗം: \'മലബാര്‍ സിമന്റ്‌സിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം കോടികളുടെ നഷ്ടമുണ്ടായതായാണു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. യുഡിഎഫ് ഭരണത്തിലെ നാലു വര്‍ഷത്തിനിടയില്‍ മാത്രം നൂറു കോടിയുടെ നഷ്ടമുണ്ടായി എന്നാണു റിപ്പോര്‍ട്ട്. മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം അന്വേഷിച്ച സിബിഐ അത് ആത്മഹത്യയാണ് എന്നു പറഞ്ഞ് അവസാനിപ്പിക്കുകയാണു ചെയ്തത്. എന്നാല്‍ അഴിമതി സിബിഐ അന്വേഷിച്ചിട്ടുമില്ല.
ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം അനിവാര്യമായിരിക്കുന്നു\' വിഎസ് ചൂണ്ടിക്കാട്ടി. വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പണം വ്യവസായ മന്ത്രിയായിരിക്കെ മലബാര്‍ സിമന്റ്‌സ് സന്ദര്‍ശിച്ചപ്പോള്‍ കരീം വാങ്ങി എന്ന മുന്‍ എംഡി: സുന്ദരമൂര്‍ത്തിയുടെ മൊഴി പുറത്തുവന്നപ്പോള്‍ തന്നെ \'അന്വേഷിക്കണമല്ലോ\' എന്നു വിഎസ് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉന്നയിച്ച സിബിഐ അന്വേഷണ ആവശ്യത്തെ പിന്തുണച്ചാണു വിഎസിന്റെ ഈ രംഗപ്രവേശം.
എന്നാല്‍ കരീമിനു പിന്നില്‍ അണിനിരക്കാന്‍ തീരുമാനിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയാണ് അദ്ദേഹത്തിനെതിരെ നടക്കുന്നത് എന്ന് ആരോപിച്ചു. സിബിഐ അന്വേഷണ ആവശ്യത്തെ സംസ്ഥാന സെക്രട്ടറി േകോടിയേരി ബാലകൃഷ്ണന്‍ തള്ളി. കെഎംഎംഎല്‍, ടൈറ്റാനിയം ഇടപാടുകളെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ഉന്നയിക്കുന്നതിനു പിന്നില്‍ പച്ചയായ രാഷ്ട്രീയമാണ് എന്നും അദ്ദേഹം ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















