യുവ ഐപിഎസ് ഓഫീസറെ പറത്താന്‍ അണിയറ നീക്കം... ലേ മെറിഡിയനെതിരെ അന്വേഷണം നടക്കാതിരിക്കാന്‍ ഉന്നത ശ്രമം

കൊച്ചി മുന്‍ ഡിസിപി നിശാന്തിയുടെ അതേ അവസ്ഥ യുവ ഐപിഎസ് ഓഫീസറും കൊച്ചി ഡിസിപിയുമായ ഹരിശങ്കറിന് ഉണ്ടാകുമോ എന്ന് സംശയം. വിവാദമായ കൊക്കൈന്‍ കേസിലെ ഉന്നതരെ കുടുക്കാന്‍ ശ്രമിച്ച നീശാന്തിനിയെ പ്രമോഷന്റെ പേരുപറഞ്ഞ് തൃശൂരിലേക്ക് മാറ്റിയിരുന്നു. അതേ അവസ്ഥയിലാണ് ഹരിശങ്കറും.
കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ പ്രശസ്തമായ ലേ മെറിഡിയനില്‍ ഹരിശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം മയക്കുമരുന്ന് പിടികൂടിയത്. ഉന്നത സമ്മര്‍ദ്ദം വന്നിട്ടും ഹോട്ടലിന്റെ പേര് ഹരിശങ്കര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.
ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യം മയക്കുമരുന്ന് കച്ചവടം തന്നെയെന്ന് ഉറപ്പിക്കുകയാണ് ഹരിശങ്കര്‍. ആയിരം രൂപ രജിസ്‌ട്രേഷന്‍ ഫീസ് കൊണ്ട് നേട്ടമുണ്ടാക്കാവുന്ന പാര്‍ട്ടിയായിരുന്നില്ല ലെമെറിഡിയനില്‍ നടന്നത്. വിദേശ വനിതകള്‍ ഉള്‍പ്പെടെ ഏതാണ്ട് 200 പേര്‍ മാത്രമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. അതായത് ആയിരം രൂപ വച്ച് ഇരുന്നൂറ് പേരില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിരിഞ്ഞുകിട്ടി. റജിസ്‌ട്രേഷന്‍ ഫീസില്‍ നിന്നുള്ള വരുമാനമല്ല, സംഘാടകര്‍ പ്രതീക്ഷിച്ചതെന്നു ഇതില്‍ നിന്ന് വ്യക്തമാണെന്നു പൊലീസ് പറയുന്നു.
പ്രശസ്തനായ സംഗീതജ്ഞനെ വരുത്തി പരിപാടി നടത്താന്‍ ഈ തുക മതിയാവില്ല. സംഘാടകരുടെ അറിവോടെയാണ് ലഹരി മരുന്നു വില്‍പന നടന്നതെന്നു സംശയമുണ്ടെങ്കിലും ഇതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ നിരോധിത ലഹരി മരുന്നുമായി പിടിയിലായ പ്രശസ്ത റഷ്യന്‍ സംഗീതജ്ഞന്‍ വാസ്‌ലി മാര്‍ക്കലോവാണ്. സൈക്കോവ്‌സ്‌കി എന്ന പേരില്‍ സംഗീതലോകത്ത് അറിയപ്പെടുന്ന മാര്‍ക്കലോവ്, സൈക്കഡലിക് ട്രാന്‍സ് എന്ന ഇലക്ട്രോണിക് ഡാന്‍സ് സംഗീതത്തിന്റെ പ്രചാരകനാണ്. ഇയാളുടെ ഒരു പരിപാടിക്ക് തന്നെ ലക്ഷങ്ങളുടെ ചെലവുണ്ട്.
ബംഗളൂരു കേന്ദ്രമാക്കി ഡിജെ പാര്‍ട്ടികള്‍ അവതരിപ്പിച്ചിട്ടുള്ള ഇയാള്‍ മുമ്പും കേരളത്തില്‍ വന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബംഗുളൂരുവില്‍ മാര്‍ക്കലോവിന്റെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന മലയാളികളായ ഇവന്റ്മാനേജ്‌മെന്റ് സംഘമാണ് ഇയാളെ കൊച്ചിയില്‍ കൊണ്ടുവന്നത്. പാര്‍ട്ടിക്കിടെ പിടിച്ചെടുത്ത മയക്കുമരുന്നുകളെല്ലാം റഷ്യന്‍ നിര്‍മ്മിതമാണെന്ന് പൊലീസ് പറഞ്ഞു. ഇവയെല്ലാം മാര്‍ക്കലോവോ തന്നെയാണ് എത്തിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ ഇന്ത്യയില്‍ നടത്തിയ മറ്റ് ഡിജെ പാര്‍ട്ടികളും അന്വേഷണ വിധേയമാക്കും.
അതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ വന്‍ സമ്മര്‍ദ്ദം അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കുണ്ട്. കൊച്ചി ഡിസിപി ഹരിശങ്കറിന്റെ നടപടികള്‍ ഏകപക്ഷീയമാണെന്ന ആക്ഷേപവും സജീവം. നേരത്തെ ലോറി െ്രെഡവറുടെ വേഷത്തിലെത്തി കൈക്കൂലി വാങ്ങിയ പൊലീസുകാരെ ഹരിശങ്കര്‍ കുടുക്കിയിരുന്നു. ഇങ്ങനെ ഋഷിരാജ് സിങ് മോഡലില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന ഡിസിപി കൊച്ചിക്ക് വേണ്ടെന്ന നിലപാടില്‍ ഉന്നത കേന്ദ്രങ്ങള്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഹരിശങ്കറിനെ മാറ്റാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തയ്യാറല്ല. തന്റെ ഇമേജിനെ അത് ബാധിക്കുമെന്നാണ് പക്ഷം. എങ്കിലും ലേ മെറിഡിയന്‍ ഹോട്ടലിനെ പ്രതിക്കൂട്ടിലാക്കും വിധം പേര് പുറത്ത് പറഞ്ഞ ഡിസിപിയുടെ നടപടി പലര്‍ക്കും പിടിച്ചിട്ടില്ല.
ലേ മെറിഡിയന്‍ ഹോട്ടലിലെ ഹാള്‍ ബുക്ക് ചെയ്തത് കോക്കാച്ചി എന്ന പേരില്‍ അറിയപ്പെടുന്ന കൊച്ചി സ്വദേശി മിഥുന്‍ എന്ന ഡിജെയുടെ പേരിലാണ്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങള്‍ വഴിയാണ് പാര്‍ട്ടിക്ക് റജിസ്‌ട്രേഷന്‍ നടത്തിയത്. ആയിരം രൂപയായിരുന്നു ഫീസ്. 200 രൂപ ഹോട്ടലിന്, 200 രൂപ സംഘാടകര്‍ക്ക്, 600 രൂപ ഡിജെ ടീമിന് എന്നതായിരുന്നു കരാര്‍. ഇവിടെ നിന്ന് ലഹരിമരുന്ന് നിറച്ച ഏതാനും സിഗരറ്റുകളും പൊലീസ് കണ്ടെടുത്തു. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്. ഡിജെ പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.
വൈകീട്ട് മുതല്‍ ഹോട്ടലിനകത്തും പുറത്തും ഷാഡോ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. 11 മണിയോടെ ഡിസിപിയും സംഘവും റെയ്ഡ് തുടങ്ങി. പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ വിദേശ വനിതകളടക്കം ഇരുനൂറോളം പേരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. പുലര്‍ച്ചെ നാല് വരെ റെയ്ഡ് നീണ്ടു.
മാര്‍ക്കലോവിനു പുറമേ, ആറു യുവാക്കള്‍ കൂടി പിടിയിലായി. ഇവരില്‍നിന്ന് മൂന്നു ഗ്രാം കെറ്റമീന്‍, ഹാഷിഷ് കലര്‍ന്ന 51 ഗ്രാം ലഹരിവസ്തു, എട്ടു പൊതി കഞ്ചാവ് എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. നിരോധിത ലഹരിമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്തതിനു വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















