വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതര വീഴ്ചയെന്ന് കെ.എം മാണി, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല

വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് മന്ത്രി കെ.എം മാണി. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാം. വൈകി ലഭിക്കുന്ന നീതിനിഷേധത്തിന് തുല്യമാണ്. നീതി വൈകുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്നും മാണി പറഞ്ഞു. ഇക്കാര്യം ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്നും മാണി കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മാണിക്കെതിരെയുള്ള അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ പാര്‍ട്ടിയും അതൃപ്തി അറിയിച്ചു. നുണപരിശോധന ഫലം പുറത്തുവന്നത് അന്വേഷിക്കണമെന്നും കേരള കോണ്‍ഗ്രസ്(എം) നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം കെ.എം മാണിക്കെതിരെ വിജിലന്‍സ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണം അന്തിമഘട്ടത്തിലാണ്. ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളിയുടെ നുണപരിശോധനാഫലവും സാഹചര്യത്തെളിവുകളും മാണിക്കെതിരാണ്. ബാറുടമകളില്‍ നിന്നും മാണി വന്‍ തോതില്‍ പണം പിരിച്ചതായും വിജിലന്‍സ് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















