മാലിന്യത്തിലും വിഎസിനോട് അയിത്തം കല്‍പ്പിച്ച് പാര്‍ട്ടി: മുപ്പതിനായിരം കേന്ദ്രങ്ങളില്‍ സി പി എം നേതൃത്വത്തില്‍ ശുചീകരണം

ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ സിപിഐ(എം) നടപ്പാക്കുന്ന മാലിന്യവിമുക്ത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വീടുകളിലും പൊതു സ്ഥലങ്ങളിലുംനിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഇന്നു മുതല്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പരിപാടിക്കും പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്താകെ 30,000 കേന്ദ്രങ്ങളിലാണ് മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനത്തിന്റെ ഉദ്്ഘാടനം ഇന്നലെ നടന്നത്. ഇതില്‍ ഏകദേശം നാലുലക്ഷം പാര്‍ട്ടി അംഗങ്ങള്‍ അടക്കം ജനലക്ഷങ്ങള്‍ പങ്കെടുത്തതായാണ് പാര്‍ട്ടിയുടെ കണക്ക്. കേരളത്തെ പകര്‍ച്ചവ്യാധികളില്‍നിന്നും രോഗാണുക്കളില്‍നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിപാടിയില്‍ പിണറായി വിജയന്‍ ഒഴികെയുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളും പാര്‍ട്ടി സംസ്ഥാനസെക്രട്ടറി അടക്കമുള്ള സംഘടനാ സംവിധാനവുമാകെ അണിചേര്‍ന്നപ്പോഴാണ് വി എസ് അച്യുതാനന്ദനെ ഒഴിവാക്കിയത്.
മാലിന്യമുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐ(എം) സംഘടിപ്പിച്ച മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം ഭരണകക്ഷിയിലെ പ്രമുഖ നേതാവിനെക്കൊണ്ടുപോലും ഉദ്്ഘാടനം ചെയ്യിപ്പിച്ചപ്പോള്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടിയുടെ ഏറ്റവും ജനകീയനേതാവുമായ വി എസ് അച്യുതാനന്ദനെ ഒഴിവാക്കി.
വിഎസ് പാര്‍ട്ടിയെ ഒറ്റപ്പെടുത്തി ഒറ്റയാന്‍ ചമയുകയാണെന്നും പാര്‍ട്ടിയില്‍ താന്‍ മാത്രം ശരിയെന്നും ഉള്ള നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞദിവസത്തെ പാര്‍ട്ടി പ്രമേയത്തില്‍ കോടിയേരി പറഞ്ഞിരുന്നു.
അതേസമയം അടുത്തമാസം ചേരുന്ന കേന്ദ്രകമ്മിറ്റി കഴിയുന്നതുവരെ വി എസിനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടെന്ന രഹസ്യതീരുമാനമുണ്ടെന്നും ഇക്കാരണത്താലാണ് വി എസിനെ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കിയതെന്നുമാണ് അറിയുന്നത്. അടുത്ത കേന്ദ്രകമ്മിറ്റിയിലാണ് വി എസിനെതിരെയുള്ള സംസ്ഥാന കമ്മിറ്റിയുടെ ആരോപണങ്ങള്‍ ചര്‍ച്ചചെയ്യുന്നത്.
എറണാകുളം ജില്ലയിലെ കളമശേരിയില്‍ പിണറായി വിജയനെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം ഒഴിവാകുകയായിരുന്നു.
വരുന്ന ബ്രാഞ്ച് തലം മുതലുള്ള കമ്മിറ്റികളില്‍ വി എസ് അനുകൂലികള്‍ ഈ വിഷയം ഉന്നയിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.
സര്‍ക്കാര്‍ പരാജയപ്പെടുന്നിടത്ത് ജനകീയ ഇടപെടലിലൂടെ പരിഹാരത്തിനാണ് മാലന്യനിര്‍മ്മാര്‍ജ്ജനത്തില്‍ സിപിഐ എം ശ്രമിക്കുന്നത്. വി എസ് ഇല്ലാതെ അത് പൂര്‍ണ്ണമാകില്ലെന്നാണ് അവരുടെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















