സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് മലയാളി പെണ്കൊടിക്ക്

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.56 ശതമാനം പേര്‍ വിജയിച്ചു. സംസ്ഥാന തലത്തില്‍ 95.42 ശതമാനം വിജയം നേടിയ കേരളം (തിരുവനന്തപുരം മേഖല) മുന്നിലെത്തി. 77.77 ശതമാനം ആണ്‍കുട്ടികളും 82 ശതമാനം പെണ്‍കുട്ടികളും വിജയം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഇത്തവണ ഫലം പ്രസിദ്ധീകരിച്ചത്.
10,40,368 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 6,07,383 ആണ്‍കുട്ടികളും 4,32,985 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട
500 ല്‍ 496 മാര്‍ക്ക് (99.2 ശതമാനം) ലഭിച്ച ഡല്‍ഹി സാകേത് ന്യൂഗ്രീന്‍ഫീല്‍ഡ് സ്‌കൂളിലെ എം.ഗായത്രിയാണ് ഒന്നാമത്. നോയിഡ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൈഥലി മിശ്ര (495 മാര്‍ക്ക്) രണ്ടാം സ്ഥാനവും നേടി.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള തിരുവനന്തപുരം സ്വദേശി എസ്.മോഹനന്റെ മകളാണ് ഗായത്രി. കൊമേഴ്‌സ് വിഭഗത്തിലാണ് ഗായത്രി പഠിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















