ഏതാനും ദിവസം കാത്തിരിക്കൂ: കെ.എം.മാണി

ബാര്‍ കോഴ കേസ് വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ ഇരിക്കുന്ന കാര്യമാണെന്നും ഇതേക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പ്രതികരിച്ച് അന്വേഷണത്തെ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഏതാനും ദിവസം കൂടി കാത്തിരിക്കൂ, മാദ്ധ്യമങ്ങളോട് എല്ലാം പറയാമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലം പുറത്ത് വന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി.
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നുണപരിശോധനാ ഫലം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത് ഗുരുതര പ്രശ്‌നമാണ്. അവ പിന്നീട് സങ്കല്‍പ കഥകളായും അഭ്യൂഹങ്ങളായും മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ശരിയാണോയെന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കണം മാണി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചുവോ എന്ന ചോദ്യത്തോട് മാണി പ്രതികരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















