മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി കേരളാകോണ്‍ഗ്രസ്

വെടക്കാക്കി തനിക്കാക്കാനിറങ്ങിയ രമേശ് ചെന്നിത്തലയുടെ കളി പാളുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ തിരുവഞ്ചൂരിന്റെ കയ്യില്‍നിന്നു പിടിച്ചുവാങ്ങിയ വിജിലന്‍സ് വകുപ്പ് ഒടുവില്‍ മുന്നണിക്ക് വിനയാകുന്നു. ഒന്നുകില്‍ ഉദേ്യാഗസ്ഥരുടെ മുന്നില്‍ കഴിവുകെട്ട ആഭ്യന്തരമന്ത്രി. അല്ലെങ്കില്‍ കെ.എം. മാണിക്കെതിരെയുള്ള ഗൂഢാലോചനയുടെ \'കിംഗ്പിന്‍\' രമേശ് ചെന്നിത്തലയെക്കുറിച്ചും കേരളാകോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍ ഇങ്ങനെയാണ്.
സ്വന്തം വിജിലന്‍സ് വകുപ്പിനെക്കൊണ്ടു തന്നെ മുന്നണിയെ നാറ്റിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ യു.ഡി.എഫിന്. ബാര്‍കോഴ നുണപരിശോധനയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വിജിലന്‍സ് കോടതിപോലും സ്വീകരിക്കില്ലാത്ത ഈ നുണപരിശോധന എന്തിനു നടത്തി. മറ്റു തെളിവുകളൊന്നുമില്ലെന്ന് മാധ്യമങ്ങളെക്കൊണ്ടു പറയിച്ച യു.ഡി.എഫ്. നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന നുണപരിശോധനാ റിപ്പോര്‍ട്ടിന്റെ ആധികാരികതയെന്ത്?
ഇപ്പോള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന റിപ്പോര്‍ട്ട് മുഴുവന്‍ വിവരങ്ങളുടെയും അടിസ്ഥാനത്തിലല്ലെന്നും വസ്തുതാപരമായി തെറ്റാണെന്നും ചില ഉന്നത ഉദേ്യാഗസ്ഥര്‍ അടക്കം പറയുന്നുണ്ട്. പുറത്തുവന്ന റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്ന തരത്തിലുള്ള ആഭ്യന്തരമന്ത്രിയുടെ പ്രതികരണത്തെയും കേരളാകോണ്‍ഗ്രസ് സംശയിക്കുന്നു. കഴിഞ്ഞ ആറുമാസമായി വേട്ടയാടപ്പെട്ടു കഴിയുന്ന കെ.എം. മാണിയെ തീര്‍ത്തും ദുര്‍ബലനാക്കാണ് രമേശ് ശ്രമിക്കുന്നതെന്ന പ്രചരണത്തിന് ശക്തിയേറി വരുന്നു. ബാര്‍കോഴ അനേ്വഷണത്തെ ജാതീയമായ കണ്ണിലൂടെ നോക്കി കാണുന്നവരുമുണ്ട്.
വിജിലന്‍സ് എസ്.പി. സുകേശന്‍ തലസ്ഥാനത്തെ പല പത്രപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടു കേസുവിവരങ്ങള്‍ ചര്‍ച്ച ചെയ്തതും, കെ.എം. മാണിക്കെതിരെ കേസു ചാര്‍ജുചെയ്യും എന്നുറപ്പിച്ചു പലപ്പോഴും പറയുകയും ചെയ്തത് ഇപ്പോള്‍ പത്രക്കാര്‍ ഈ സംഭവങ്ങളോട് ചേര്‍ത്തു വായിക്കുന്നു.
കഴിഞ്ഞ 50 വര്‍ഷം കേരള രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന കെ.എം. മാണിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനായി ഒരു വിവാദ അബ്കാരി വ്യവസായിയെ കൂട്ടുപിടിച്ച് യു.ഡി.എഫിലെ തന്നെ ചില മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങിത്തിരിച്ചപ്പോള്‍, അതിന് ആഭ്യന്തവകുപ്പു തന്നെ ചുക്കാന്‍ പിടിക്കുന്നുവെന്ന തോന്നല്‍ കേരളാ കോണ്‍ഗ്രസിനുണ്ടായി.
ഈ പശ്ചാത്തലത്തില്‍ ഇനിയും മുന്നണിയില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം ശക്തമാകുന്നു. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ബലിയാടായി മാറാന്‍ കെ.എം. മാണിയെ വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചു പറയുന്നവര്‍ എല്ലാം വെട്ടിത്തുറന്നു പറയാന്‍ മാണിയെ നിര്‍ബന്ധിക്കുന്നു.
സമയമാകുമ്പോള്‍ എല്ലാം വെളിപ്പെടുത്തും എന്ന മാണിയുടെ പ്രസ്താവന കൂടുതല്‍ പ്രതിസന്ധികളിലേക്ക് മുന്നണി നീങ്ങുന്നു എന്ന സൂചനയാണ് നല്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















