സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് വെള്ളക്കെട്ടില്‍ വീണു മരിച്ചു

തലശേരിയില്‍നിന്നു വിനോദയാത്രയ്ക്കു പോയ സംഘത്തിലെ യുവാവ് മൈസൂരുവില്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ചു. തലശേരി പിലാക്കൂല്‍ സജീര്‍ മന്‍സിലില്‍ യൂസഫ്-റസിയ ദമ്പതികളുടെ മകന്‍ വി.പി. സജീറാണു (22) മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആറോടെ കെആര്‍എസിനു സമീപം ബല്‍ഗോള ബലമുറിയില്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വെള്ളക്കെട്ടിലായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ സജീര്‍ വെള്ളക്കെട്ടിനോടു ചേര്‍ന്നുനിന്നു സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണെ്ടത്താനായില്ല.
ഇന്നു രാവിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ചുഴിയില്‍നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കെആര്‍എസ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാത്രിയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം സെയ്ദാര്‍പള്ളി കബര്‍സ്ഥാനില്‍ കബറടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















