ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്ദാന വേദിയില്‍ മെഗാ സ്റ്റാര്‍ സീരിയല്‍ താരങ്ങളെ അപമാനിച്ചെന്ന് ആക്ഷേപം

മമ്മൂട്ടിക്കെതിരെ ഏഷ്യാനെറ്റിലെ സീരിയല്‍ താരങ്ങള്‍. അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡസ് 2015യില്‍ സമ്മാനദാനത്തിന് എത്തിയ മെഗാതാരം സീരിയല്‍ താരങ്ങളെ അടച്ചാക്ഷേപിച്ച് സംസാരിച്ചതാണ് വിവാദത്തില്‍ ആയിരിക്കുന്നത്. താരത്തിന്റെ പെരുമാറ്റത്തിലുള്ള കടുത്ത അമര്‍ഷം വേദിയില്‍ വച്ച് തന്നെ ചില താരങ്ങള്‍ തുറന്നു പറയുകയും ചെയ്തു.
ഈമാസം 21ാം തീയ്യതിയായിരുന്നു അങ്കമാലിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് സംഘടിപ്പിച്ചത്. ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളെയും നടീനടന്മാരെയും തെരഞ്ഞെടുക്കുന്ന പരിപാടിയായിരുന്നു ഇത്. ഇതില്‍ പ്രമുഖര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ വേണ്ടിയാണ് മമ്മൂട്ടിയെ ക്ഷണിച്ചിരുന്നത്. എന്നാല്‍, വേദിയില്‍ എത്തിയതോടെ തീര്‍ത്തും അക്ഷമനായി കാണപ്പെട്ട മമ്മൂട്ടി അവാര്‍ഡിന്റെ മാനദണ്ഡം എന്താണെന്നും മികച്ച സീരിയലുകളെയും പരിഹസിക്കുകയാണ് ഉണ്ടായത്.
ഓരോ അവാര്‍ഡും പ്രഖ്യാപിക്കുമ്പോള്‍ സമ്മാനം കൊടുക്കേണ്ട ചുമതലയായിരുന്നു മെഗാതാരത്തിന്. മികച്ച നടനുള്ള അവാര്‍ഡ് കിഷോര്‍ സത്യയ്ക്ക് (കറുത്തമുത്ത്) നല്‍കിയ ശേഷം തുടര്‍ന്ന് അവാര്‍ഡ് സമ്മാനിക്കാന്‍ അവിടെ നില്‍ക്കേണ്ട മമ്മൂട്ടി അവിടെ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് മൈക്ക് കിട്ടിയപ്പോഴാണ് താരം തന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചത്. സീരിയല്‍ താരങ്ങളെ അടച്ചാക്ഷേപിക്കുന്ന വിധമായിരുന്നു മമ്മൂട്ടി സംസാരിച്ചതെന്നാണ് ആക്ഷേപം. എല്ലാവര്‍ക്കും അവാര്‍ഡ് കിട്ടിയല്ലോ? എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്?എല്ലാവരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലേ ഏഷ്യാനെറ്റിന്റെ പരിപാടി ഇങ്ങനെ പറഞ്ഞ് സംഘാടകരെയും സീരിയല്‍ താരങ്ങളെയും മമ്മൂട്ടി പരിഹസിച്ചു. ഇതോടെ സദസ് മുഴുവന്‍ തലതാഴ്ത്തിയിരുന്നു.
ഒരോ അവാര്‍ഡിന് ബെസ്റ്റ് ഡയറക്ടര്‍ നടന്‍ തുടങ്ങി.. ഓരോ അവാര്‍ഡ് വാങ്ങാനുമായി അവതാരക വേദിയിലേക്ക് ആളെ ക്ഷണിച്ചപ്പോഴും മമ്മൂട്ടി പരിഹാസം തുടര്‍ന്നു. \'ബെസ്റ്റ്\' എന്ന വാക്കിനെ കൂടുതല്‍ കടുപ്പത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ പ്രവൃത്തി. കൂടാതെ അവാര്‍ഡ് വേദിയില്‍ വച്ചും അദ്ദേഹം സീരിയലുകളെ വിമര്‍ശിക്കുകയും ചെയ്തു. ദിലീപ്, ജയറാം, ആസിഫലി, ഭാമ, നമിത പ്രമോദ്, കാവ്യ മാധവന്‍, അജു വര്‍ഗീസ്, തുടങ്ങിയ സിനിമാതാരങ്ങളും സദസില്‍ ഇരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള പെരുമാറ്റം ഉണ്ടായത്. മെഗാ സ്റ്റാര്‍ ഇങ്ങനെ പെരുമാറിയതോടെ ഇവരും വല്ലാതെയായി. ടെലിവിഷന്‍ രംഗത്തു നിന്നും സിനിമയില്‍ എത്തിയ ആശ ശരതും അവാര്‍ഡ് പരിപാടിക്ക് എത്തിയിരുന്നു.
പരിപാടിക്കിടെ മുകേഷ് അവതരിപ്പിക്കുന്ന പരിപാടിയുടെ പ്രെമോ പുറത്തിറക്കിയപ്പോഴും താരം ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. കോടികള്‍ മുടക്കുന്ന ഷോ നിങ്ങള്‍ക്ക് തുടങ്ങാം. ഒരു പണവും വാങ്ങാതെയാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. തുടര്‍ന്ന് എനിക്ക് അധികസമയം ഇരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് മമ്മൂട്ടി മടങ്ങുകയും ചെയ്തു.
കടപ്പാട്: മറുനാടന്‍ മലയാളി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















