10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുന്നു

പത്തു വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി വിധിയനുസരിച്ച് ഇക്കാര്യം നടപ്പാക്കുമെന്നു ജയില്‍ വകുപ്പിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.
ജയില്‍വകുപ്പ് ജീവനക്കാര്‍ക്കു കാന്റീന്‍ സൗകര്യം ലഭ്യമാക്കും. തടവുകാരുടെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കും. പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍ വകുപ്പ് ജീവനക്കാരുടെ പ്രമോഷന്‍ സംബന്ധമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിനോടു മന്ത്രി നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















