വിനോദയാത്രയ്ക്കിടെ സെല്‍ഫിയെടുക്കവെ യുവാവ് വെള്ളക്കെട്ടില്‍ വീണു മരിച്ചു

മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് മൈസൂര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ചു. തലശേരി പിലാക്കൂല്‍ സജീര്‍ മന്‍സിലില്‍ യൂസഫ് റസിയ ദമ്പതികളുടെ മകന്‍ വി.പി. സജീറാണ് (22) മരിച്ചത്. വിനോദ യാത്രയ്ക്കായി സുഹൃത്തുക്കളോടൊപ്പം മൈസൂരിലെത്തിയയ സജീര്‍ സെല്‍ഫിയെടുക്കവെ കാല്‍ വഴുതി വീഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ഒപ്പമുള്ളവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മുങ്ങല്‍വിദഗ്ദരെത്തി നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണു സംഘം ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്രയ്ക്ക് പോയത്. തലശേരി പഴയ ബസ് സ്റ്റാന്‍ഡിലെ തുണിക്കടയിലെ ജീവനക്കാരനാണ് സജീര്‍. സഹോദരങ്ങള്‍: റഷീദ്, ഷബീന, റഹിയാനത്ത്, റംസീന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















