രാഹുല്‍ ഗാന്ധി ഇന്നു കേരളത്തില്‍, വൈകുന്നേരം അഞ്ചിനു കോഴിക്കോട്ടു യൂത്ത് കോണ്‍ഗ്രസ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ റബര്‍ കര്‍ഷകരുമായും മത്സ്യത്തൊഴിലാളികളുമായും സംവദിക്കും. ഇന്നു വൈകുന്നേരം അഞ്ചിനു കോഴിക്കോട്ടു യൂത്ത് കോണ്‍ഗ്രസ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. ബുധനാഴ്ച രാവിലെ പത്തിനു ചാവക്കാട് കടപ്പുറത്തു മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി സംവദിക്കും.
തുടര്‍ന്നു മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു 1.45ന് ആലുവ ഗസ്റ്റ് ഹൗസില്‍ റബര്‍ കര്‍ഷകരും സംഘടനാ പ്രതിനിധികളുമായി രാഹുല്‍ പ്രത്യേക ചര്‍ച്ച നടത്തും. ഇതിന് മുമ്പ് യൂത്ത് കോണ്‍ഗ്രസ് യുവകേരള പദയാത്രയില്‍ പങ്കെടുക്കാനാണ് രാഹുല്‍ സംസ്ഥാനത്ത് എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















