യുവാക്കള്‍ മദ്യലഹരിയില്‍ കടലില്‍ കുളിക്കാനിറങ്ങി, ഒടുവില്‍ രക്ഷകരായത് ലൈഫ്ഗാര്‍ഡുകള്‍

കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ സൂക്ഷിക്കുക. എപ്പോള്‍ വേണമെങ്കിലും അപകടത്തിലാകാം. എന്നാല്‍ അത്തരമൊരു സംഭവം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ബീച്ചിലുണ്ടായിരുന്നു. വിലക്കു ലംഘിച്ച് ആലപ്പുഴ ബീച്ചില്‍ മദ്യലഹരിയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തിലായത്. എന്നാല്‍ അവരെ രക്ഷിക്കാനെത്തിയത് ലൈഫ്ഗാര്‍ഡുകളായിരുന്നു. മുങ്ങിത്താഴ്ന്ന യുവാക്കളെ ലൈഫ് ഗാര്‍ഡുകള്‍ സാഹസികമായി രക്ഷപ്പെടുത്തുകയാണ് ചെയ്തതു.ഇന്നലെ വൈകിട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. കുട്ടനാട് രാമങ്കരി സ്വദേശികളായ എട്ടംഗസംഘമാണ് മദ്യലഹരിയില്‍ ബീച്ചിലെത്തിയത്. കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ലൈഫ്ഗാര്‍ഡുകള്‍ വിലക്കിയെങ്കിലും ഇവര്‍ വഴങ്ങിയില്ല.
ഒഴുക്കില്‍പ്പെട്ട് ഏതാണ്ട് 30 മീറ്ററോളം അകലേക്ക് നീങ്ങിയ പ്രദീപ്, കിരണ്‍ എന്നിവരെ ലൈഫ്ഗാര്‍ഡുകാരായ ബിജു ചാക്കോ, ഷിബു, സന്തോഷ്, അനില്‍, ജാക്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് സാഹസികമായി രക്ഷപെടുത്തുകയായിരുന്നു. കരയ്‌ക്കെത്തിച്ച ശേഷവും മദ്യലഹരിയിലായിരുന്ന ഇവര്‍ ലൈഫ്ഗാര്‍ഡുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പിന്നീട് ഇവരെ പോലീസിന് കൈമാറി. ആലപ്പുഴ ബീച്ചില്‍ മദ്യപിച്ച് ലക്കുകെട്ട് യുവാക്കള്‍ എത്തുന്നത് പതിവായിരിക്കുകയാണ്. സായാഹ്‌നം ചെലവഴിക്കാനെത്തുന്ന കുടുംബങ്ങള്‍ക്ക് ഇവരുടെ ശല്യം അസഹനീയമാണ്. പോലീസ് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















