ഓര്‍മ്മയുണ്ടോ ഈ രംഗം... ആവേശത്തില്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറി വിവാദമുണ്ടാക്കി മുങ്ങിയ രാഹുല്‍ ഗാന്ധി വീണ്ടും യൂത്ത് കോണ്‍ഗ്രസ് റാലിയില്‍

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മലയാളികള്‍ക്ക് മറക്കാന്‍ പറ്റത്ത ഒരു രംഗമുണ്ട്. മുമ്പ് യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിക്കെത്തി ആവേശത്തില്‍ പോലീസ് ജീപ്പിന്റെ ഉയരെ കയറി രാഹുല്‍ യാത്ര ചെയ്തത് ഏറെ വിവാദമായിരുന്നു. 2014 ജനുവരിയിലാണ് ഈ സംഭവം നടന്നത്.
യൂത്ത് കോണ്‍ഗ്രസ് യുവകേരള യാത്രയുടെ പദയാത്രക്കിടയിലാണ് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിന് മുകളില്‍ യാത്രചെയ്തത്. ചാടിക്കയറുക മാത്രമല്ല മറ്റ് യൂത്ത് നേതാക്കളേയും പിടിച്ചു കയറ്റി. ഋഷിരാജ് സിംഗ് ഗതാഗത കമ്മീഷണര്‍ ആയിരുന്ന കാലഘട്ടത്തിലായിരുന്നു ഇത് നടന്നത്. കര്‍ക്കശക്കാരനായ ഋഷിരാജ് സിംഗ് രാഹുലിനെതിരെ നടപടി എടുക്കാത്തതിനെതിരെ വലിയ ജനരോഷം ഉയര്‍ന്നു.
ഇതോടെ രാഹുലിന്റെ പ്രവൃത്തി നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര കോടതിയില്‍ കേസ് നല്‍കി. എന്‍വൈസി ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാന്‍ തിരുവനന്തപുരം നിയമസഹായവേദി ചെയര്‍മാന്‍ സ്‌റീഫന്‍ റൊസാരിയോ എന്നിവരായിരുന്നു ഹര്‍ജി നല്കിയിരുന്നത്. ഹര്‍ജിയില്‍ വാദംകേട്ട മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് നൂറനാട് എസ്‌ഐയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് എസ്പിജി സുരക്ഷയുള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്ന് പോലീസ് വാദിച്ചു. യുവകേരള യാത്രയുടെ പദയാത്രക്കിടയില്‍ അണികളുടെ തിരക്കേറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിനു മുകളില്‍ കയറി എന്ന വ്യാഖ്യാനവും വന്നു. അതോടെ കേസ് തള്ളി.
അന്ന് രാഹുല്‍ ആലപ്പുഴയില്‍ വിവാദം ഉണ്ടാക്കിയെങ്കില്‍ ഇന്ന് കോഴിക്കോട്ടാണ് രാഹുല്‍. അതേ യൂത്ത് കോണ്‍ഗ്രസുകാരോടൊപ്പം. കാത്തിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















