വീട്ടമ്മ വെട്ടേറ്റ് മരിച്ചു: ഭര്‍ത്താവ് പിടിയില്‍

പെരുവന്താനം ആനചാരിയില്‍ വീട്ടമ്മ വെട്ടേറ്റു മരിച്ചു. കൊട്ടാരത്തില്‍ അപ്പച്ചന്റെ ഭാര്യ മേരിയാണു വെട്ടേറ്റു മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവവത്തില്‍ അപ്പച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയതിനു ശേഷം ഇയാള്‍ ഇക്കാര്യം അയല്‍വാസികളോടു വിളിച്ചുപറയുകയായിരുന്നു. സ്ഥിരം മദ്യപിച്ചെത്തുന്ന അപ്പച്ചനും മേരിയും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നുവെന്ന് അയല്‍ വാസികള്‍ പറഞ്ഞു.
ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട് മൂത്ത മകളെ വിവാഹം കഴിച്ചയച്ചിരുന്നു. മകന്‍ തൊടുപുഴയില്‍ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. പെരുവന്താനം പോലീസ് സംഭവസ്ഥലത്തെത്തി പ്രാധമിക അന്വേഷണം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















