പെരിന്തല്‍മണ്ണയില്‍ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാനും കൂട്ടാളിയും പിടിയില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാന്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. പാകിസ്താനില്‍ അച്ചടിച്ച നോട്ടുകളാണിവയെന്ന് കരുതുന്നു. കൂട്ടാളി ബംഗളൂരു സ്വദേശി ഡേവിഡ് സാം ജോണും പിടിയിലായി. ആഡംബര കാറിലെത്തിയ ഇവരെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിലില്‍ ഒരു കോടി രൂപയുടെ കുഴല്‍പണവും പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















