ആര്‍എസ്എസിന്റെ സമ്മര്‍ദ്ദം ഫലംകണ്ടു, ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി കേന്ദ്രം റദ്ദാക്കി

ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം കെജിഎസ് ഗ്രൂപ്പിനെ ഇക്കാര്യം അറിയിച്ചു. പ്രതിരോധ മന്ത്രാലയം നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്‌ന പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന ആറന്‍മുള വിമാനത്താവളം ആര്‍എസ്എസ് കേരളാഘടകത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. നേരത്തെ തന്നെ വിമാനത്താവളവുമായി കേന്ദ്രം മുന്നോട്ട് പോയതിനെതിരെ കുമ്മനം രാജശേഖരനടക്കുമുള്ള ആര്‍എസ്എസ് നേതാക്കള്‍ ശക്തമായി രംഗത്തുവന്നിരുന്നു. ആര്‍എസ്എസിന്റെ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ കുമ്മനത്തിന് കഴിഞ്ഞതാണ് വിമാനത്താവളാനുമതി റദ്ദാവാന്‍ കാരണം.
ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതിയുണ്ടെന്ന് രാജ്യസഭയില്‍ നേരത്തെ വ്യക്തമാക്കിയ കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ വിമാനത്താവളത്തിനു നല്‍കി അനുമതി പുനഃപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു.
മൂന്നു മന്ത്രാലയങ്ങളാണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത്. ഇതില്‍ പരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി ദേശീയ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കുകയും അതു സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. 2011 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. ഏതാനും ദിവസം മുന്‍പ് അനുമതി റദ്ദാക്കിക്കൊണ്ട് പ്രതിരോധമന്ത്രാലയവും ഉത്തരവിറക്കി. ഇതിന്റെ പകര്‍ക്ക് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് അയച്ചും കൊടുത്തിരുന്നു. രാജ്യത്ത് ഈ വര്‍ഷം നിര്‍മിക്കാനുദ്ദേശിക്കുന്ന 15 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. രണ്ടു ഘട്ടങ്ങളിലായി 2000 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന പദ്ധതിയാണ് ആറന്മുള വിമാനത്താവളം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















