കെപിഎ മജീദിനെയും ജോണി നെല്ലൂരിനെയും വിമര്‍ശിച്ച് കൊടിയേരി, അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സിപിഎം

മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദിനെയും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരിനേയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.ഇടതുമുന്നണിയിലെ കക്ഷികളെ പിടിക്കാന്‍ ഇപ്പോള്‍ ചാക്ക് ഏല്‍പിച്ചിരിക്കുന്നത് കെ.പി.എ.മജീദിനെയാണ്. എന്നാല്‍ മജീദിന്റെ ചാക്കില്‍ ആരും കയറില്ലെന്നും മുസ്ലീം ലീഗില്‍ നിന്ന് തന്നെ അണികള്‍ കൊഴിഞ്ഞു പൊയ്‌ക്കോണ്ടിരിക്കുയാണെന്നും ഈ സാഹചര്യത്തില്‍ മജീദ് സ്വന്തം പാര്‍ട്ടിയുടെ കാര്യം നോക്കിയാല്‍ മതിയെന്നും കോടിയേരി കെപിഎ മജീദിനെ വിമര്‍ശിച്ചു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരിനേയും കോടിയേരി വിമര്‍ശിച്ചു. എത്രകാലം പാര്‍ട്ടിയില്‍ ഉണ്ടാവുമെന്ന് അറിയാത്ത ജോണി നെല്ലൂര്‍ സ്വന്തം മന്ത്രി പാര്‍ട്ടിയിലുണ്ടോയെന്നു കൂടി അന്വേഷിക്കണമെന്നും കോടിയേരി പരിഹസിച്ചു. കേരളം ഇനി എങ്ങോട്ട് എന്ന പേരില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതിരഞ്ഞെടുപ്പിനെ ഇടതുമുന്നണി നേരിടുന്നത് ആത്മവിശ്വാസത്തോടെയാണെന്ന് കോടിയേരി പറഞ്ഞു. അരുവിക്കരയിലും ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫിന് ആത്മവിസ്വാസം നഷ്ടമായി കഴിഞ്ഞു. ജെ.എസ്.എസ്, സി.എം.പി, കേരളാ കോണ്‍ഗ്രസ് (ബി) പാര്‍ട്ടികള്‍ മുന്നണി വിട്ടുപോയി. സെല്‍വരാജ് എം.എല്‍.എയെ ചാക്കിട്ട് പിടിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏല്‍പ്പിച്ച പി.സി.ജോര്‍ജ് ആവട്ടെ യു.ഡി.എഫിലാണോ പുറത്താണോ എന്ന് പറയാനാവാത്ത അവസ്ഥയിലാണ്. അരുവിക്കരയിലെ സ്ഥാനാര്‍ത്ഥിയെ 29ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. 31ന് ഇടതു മുന്നണി യോഗം ചേര്‍ന്ന് പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















