ദേശീയലതലത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് രൂപീകരിക്കുമെന്ന് രാഹുല്‍

മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി ദേശീയലതലത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചാവക്കാട് മത്സ്യത്തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് എന്നും പാവപ്പെട്ടവര്‍ക്കൊപ്പമാണ് നിന്നതെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കും. സ്യൂട്ടും ബൂട്ടും ഇട്ടവരാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. പാവപ്പെട്ടവരും കര്‍ഷകരും മത്സ്യത്തൊഴിലാളികളും ദുര്‍ബലരാണ് എന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. അതിനാല്‍ തന്നെ അവരുടെ പൊന്നിന്റെ വിലയുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് തട്ടിയെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്.
മത്സ്യത്തൊഴിലാളികളുടേയും സാധാരണക്കാരുടേയും സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേന്ദ്രത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കോ കര്‍ഷകര്‍ക്കോ വേണ്ടി യാതൊന്നും ചെയ്തില്ല. എന്നാല്‍, കര്‍ഷകരെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ശക്തമായി തന്നെ രംഗത്ത് ഉണ്ടാവും. പാവപ്പെട്ടവരുടേയും അശരണരുടേയും സമരം ഇനി മുതല്‍ കോണ്‍ഗ്രസായിരിക്കും ഏറ്റെടുക്കുകയെന്നും രാഹുല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















