ബിവറേജസ് ജീവനക്കാരന്‍ കുഴഞ്ഞു വീണുമരിച്ചിട്ടും മദ്യവില്‍പന തകൃതി...

മദ്യ സംസ്‌ക്കാരം നിലനില്‍ക്കുന്ന ഇക്കാലത്ത് കൂടെയുള്ളവന്‍ മരിച്ചാലും അടങ്ങാത്ത ആര്‍ത്തിക്ക് ഒരു അവസാനവും ഇല്ല. ഒപ്പം കണ്ണിച്ചോരയില്ലാത്ത മേലുദ്യോഗസ്ഥര്‍ കൂടിയാകുമ്പോള്‍ ഒരു ജീവന്റെ അവസാനം കാണാന്‍ മറ്റെന്തുവേണം. ബിവറേജസിലെ ജീവനക്കാരന്‍ കൊടുമണ്‍ സ്വദേശി അനു എം. ഏബ്രഹാം(32) ജോലിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ച സംഭവം വിവാദമാകുന്നു. ഇന്നലെ മൂന്നോടെയാണ് റാന്നി താലൂക്കാശുപത്രിയില്‍ എത്തിച്ച യുവാവ് അവിടെവച്ചു മരണപ്പെട്ടത്. ഡോക്ടറുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും അനുവിന് വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയാതിരുന്നതാണ് വിവാദമായത്.
പനി മൂലം അവശനായ അനു അവധിക്ക് അപേക്ഷിച്ചിട്ടും മേലുദ്യോഗസ്ഥര്‍ അത് അനുവദിക്കാതെ ഇയാളെ മദ്യ വില്‍പ്പനക്കു നിയോഗിച്ച സംഭവം അന്വേഷിക്കണമെന്ന് രാജു ഏബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. ജീവനക്കാരന്റെ മരണത്തിന് ഉത്തരവാദികളായ മേലുദ്യോഗസ്ഥരെ അടിയന്തിരമായി സസ്‌പെന്‍ഡു ചെയ്യണമെന്നും അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും എം.എല്‍.എ ആവശ്യശപ്പട്ടു.
കൊടുമണ്‍ വടക്കേമുറിയില്‍ ഏബ്രഹാമിന്റെ മകനായ അനു നേരത്തെ കൊടുമണ്‍ ബിവറേജസിലായിരുന്നു ജോലി. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് അനു ജോലിക്കു കയറിയത്. കൈപ്പട്ടൂരിലെ ആശുപത്രിയില്‍ നേഴ്‌സായ മാതാവിനോടൊപ്പമായിരുന്നു യുവാവിന്റെ താമസം. ഏറെക്കാലമായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. കൊടുമണ്ണില്‍ നിന്നും കോഴഞ്ചേരിയിലേക്കു സ്ഥലം മാറിയ അനു വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ഏതാനും ദിവസം മുമ്പാണ് റാന്നി ബിവറേജസില്‍ എത്തിയത്. ഇദ്ദേഹത്തിന് കുറച്ചു ദിവസമായി പനിയുടെ അവശതകള്‍ ഉണ്ടായിരുന്നു. കടുത്ത പനി ബാധിച്ചതിനാല്‍ അവധി വേണമെന്നാവശ്യപ്പെട്ട് പലതവണ മേലധികാരികള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജീവനക്കാര്‍ കുറവായ റാന്നി ബിവറേജസില്‍ യുവാവിന് അവധി നല്‍കാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഇന്നലെ വൈകുന്നേരം മൂന്നോടെ അവശനായ അനു സോഡ കുടിക്കാനായാണ് സമീപത്തെ കടയിലേക്കു പോയത്. അവിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുവാന്‍ പോലും ബിവറേജസ് ജീവനക്കാര്‍ ഉണ്ടായില്ല. ഇവിടുത്തെ മാനേജര്‍ സ്‌റ്റോക്ക് എടുക്കാന്‍ പോയിരിക്കുകയായിരുന്നു. അനുവിനെ കൂടാതെ മറ്റൊരു ജീവനക്കാരന്‍ മാത്രമാണ് ഔട്ട്‌ലെറ്റില്‍ ഉണ്ടായിരുന്നതെന്നുമാണ് വിശദീകരണം. റോഡില്‍ കുഴഞ്ഞു വീണ അനുവിനെ ഓട്ടോ റിക്ഷാ െ്രെഡവര്‍മാരും കണ്ടു നിന്ന ഏതാനും പേരും ചേര്‍ന്നാണ് റാന്നി താലൂക്കാശുപത്രിയില്‍ എത്തിച്ചത്.
അടിയന്തര ചികിത്സക്കായി കോട്ടയത്ത് എത്തിക്കണമെന്ന് താലൂക്കാശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു.
ആശുപത്രി ജീവനക്കാര്‍ ആംബുലന്‍സില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ചെന്ന് വിവരം അറിയിച്ചെങ്കിലും മദ്യ വില്‍പ്പന നിര്‍ത്തിവച്ച് സഹപ്രവര്‍ത്തകനെ കോട്ടയത്തേക്കു കൊണ്ടു പോകാന്‍ അവിടെ നിന്നും ആരും എത്തിയില്ലെന്നു പറയുന്നു. സഹപ്രവര്‍ത്തകന്‍ മരണത്തോടു മല്ലിടുമ്പോഴും ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യവില്‍പ്പന തകൃതിയായി നടക്കുകയായിരുന്നു. മരണം നടന്നിട്ടും മദ്യവില്‍പ്പനയ്ക്ക് ഒരു തടസ്സവും ഉണ്ടായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















