പിറന്നാള്‍ സദ്യകഴിച്ച് ബാലന്‍ മരിച്ചു

പിറന്നാള്‍ സദ്യയ്ക്ക് വിളമ്പിയ വിഭവങ്ങളില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ബാലന്‍ മരിച്ചു. ചാത്തിനാംകുളം തെക്കേകണ്ണങ്കരവീട്ടില്‍ സന്തോഷ്‌കുമാറിന്റെയും ബീനയുടെയും മകന്‍ അഭിഷേക്(അബി9)മരിച്ചത്. കരിക്കോട് ലിറ്റില്‍ ജാസ്മിന്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് .
മാതൃസഹോദരീ പുത്രന്റെ പിറന്നാളിന് വിളമ്പിയ ബേക്കറി പലഹാരങ്ങള്‍ കഴിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടര്‍ന്ന് 4 പേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2 മണിയോടെ അഭിഷേക് മരിച്ചു. ആശുപത്രിയില്‍ നിന്ന് ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ മറ്റ് മൂന്ന് പേരുടെയും നില വഷളായി. തുടര്‍ന്നാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യ വകുപ്പ് അധികൃതര്‍ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചു. ആലപ്പുഴ ജുവനൈല്‍ ഹോമിലെ സൂപ്രണ്ടായ പിതാവ് സന്തോഷ്‌കുമാര്‍, അഭിഷേകിന്റെ ഇളയ സഹോദരന്‍ അഭിജിത്ത്(4), അമ്മാവന്‍ വിമല്‍കുമാര്‍(33) എന്നിവരെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















