ഫേസ്ബുക്കിലൂടെ പ്രണയത്തിലായ വീട്ടമ്മയെ കാണാനെത്തി സമീപത്തെ വീടിനുമുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

ഫേസ്ബുക്കിലൂടെ പ്രണയത്തിലായ പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെ കാണാനെത്തി സമീപത്തെ വീടിനുമുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശിയായ സന്ദീപിനെയാണ് മംഗലാപുരം ചെമ്പകമംഗലത്തെ ഒരു വീടിന് മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഫേസ്ബുക്ക് വഴി പ്രണയത്തിലായ വീട്ടമ്മയെ കാണാനെത്തിയതെന്നാണ് സംശയം. സംഭവത്തെ തുടര്‍ന്ന് കാണാതായ വീട്ടമ്മയെ കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്നും അവശനിലയില്‍ പോലീസ് കണ്ടെത്തി.
സന്ദീപിനെ ഏപ്രില്‍ 20 മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വീട്ടില്‍ നിന്നും മുങ്ങിയ സന്ദീപ് കാമുകിയും രണ്ടുമക്കളുടെ മാതാവായ വീട്ടമ്മയെ കാണാനായി ഇവരുടെ താമസസ്ഥലത്തിനടുത്തുള്ള മറ്റൊരു വീടിന്റെ മുകളില്‍ താമസമാക്കുകയായിരുന്നു. ഇവിടെവച്ച് വീട്ടമ്മയുമായി നിരന്തരം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്തുനിന്നും എത്തിയതോടെ എല്ലാം പൊളിയുകയായിരുന്നു. സന്ദീപും സ്ത്രീയുമായുള്ള ബന്ധം നേരത്തെ തന്നെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നാണ് സൂചന.
ശനിയാഴ്ചയായിരുന്നു സന്ദീപിനെ അവശനിലയില്‍ കണ്ടെത്തിയത്. വീട്ടമ്മ തന്നെയാണ് നാട്ടുകാരെ വിളിച്ചുവരുത്തി ഇയാളെ ആശുപത്രിയിലാക്കിയത്. നാട്ടുകാരോടൊപ്പം വീട്ടമ്മയും ആശുപത്രിയില്‍ ഉണ്ടായിരുന്നതായും പിന്നീട് ആശുപത്രിയില്‍ നിന്ന് വീട്ടമ്മ മുങ്ങുകയുമായിരുന്നു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയവേ ചൊവ്വാഴ്ച്ച സന്ദീപ് മരിക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പലതവണ ചെമ്പകമംഗലത്തിനു സമീപം വീട്ടില്‍ താമസിച്ചിരുന്നതായി വിവിരം ലഭിച്ചിട്ടുണ്ട്. ഇരുവരെയും കഴിഞ്ഞയാഴ്ച കാണാതായതിനെത്തുടര്‍ന്ന ഗുരുവായൂരില്‍ നിന്ന് പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നതായി മംഗലപുരം പോലീസ് പറഞ്ഞു.വീട്ടമ്മയുടെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















