മുഖ്യന്റെ മൊഴിയും വിജിലന്‍സ് ചോര്‍ത്തി

വിജിലന്‍സ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ കഴിവില്ലായ്മയോ? അതോ, കണ്ണടച്ച് പാലു കുടിക്കുന്നതോ? ഒടുവിലിതാ മുഖ്യമന്ത്രിയുടെയും ബാബുവിന്റെയും മൊഴികൂടി പുറത്താകുന്നതോട് കൂടി യുഡിഎഫില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. എഐഗ്രൂപ്പ് പോരിന് ബാര്‍ കോഴ തിളയ്ക്കുന്നു. മാണിയില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക് തന്ത്രപൂര്‍വ്വ കുരുക്കെറിഞ്ഞ് ആഭ്യന്തര വകുപ്പ്. കേരളരാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് മാണിക്കെതിരെയുള്ള നുണപരിശോധന ഫലം.
മാണിക്കെതിരെ കുറ്റപത്രം ഉണ്ടാകുമോ എന്നാണ് കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നതും. വിജിലന്‍സ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രിയ്ക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത.കേരളരാഷ്ട്രീയത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന വസ്തുതകളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ബാര്‍കോഴ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും മൊഴികള്‍ തള്ളിക്കളഞ്ഞ് സാക്ഷിമൊഴികളുടെയും ശക്തമായ സാഹചര്യശാസ്ത്രീയ തെളിവുകളുടെയും ബലത്തില്‍ വിജിലന്‍സ് അന്തിമ അന്വേഷണ റിപ്പോര്‍ട്ടും വസ്തുതാവിവര റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുകയാണ്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കെ.എം. മാണിക്കെതിരെ കുറ്റം ചുമത്താവുന്ന അന്തിമ റിപ്പോര്‍ട്ടാണ് വിജിലന്‍സ് തയ്യാറാക്കിയിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ പതിമൂന്ന് 1(ഡി), ഏഴ്, രണ്ട് വകുപ്പുകള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. നിയമോപദേശത്തിനായി റിപ്പോര്‍ട്ട് നാളെ സി.സി. അഗസ്റ്റിന് കൈമാറുമെന്നാണ് അറിയുന്നത്. നിയമോപദേശം അനുകൂലമാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശന്‍ മാണിക്കെതിരെ കുറ്റപത്രം തയ്യാറാക്കി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിന് സമര്‍പ്പിക്കും.
മന്ത്രി മാണിക്കെതിരെ പി സി ജോര്‍ജ്ജാണ് ഇപ്പോള്‍ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. മാണിക്കെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ ചരട് വലിക്കുകയാണ് പി സി ജോര്‍ജ് ചെയ്യുന്നത്. നുണപരിശോധ ഫലത്തെ തുടര്‍ന്ന് മാണി കുടുങ്ങുമെന്നാണ് ജോര്‍ജ്ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. നുണപരിശോധനഫലം മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത് ഗുരുതര പ്രശ്‌നമാണെന്ന് കെ എം മാണി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന വിഷയത്തില്‍ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ് നടപ്പാക്കിയതെന്നാണ് വിജിലന്‍സിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ. ബാബുവും നല്‍കിയ മൊഴിയില്‍ പറയുന്നു. ബാബു മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചയും തീരുമാനവും വിജിലന്‍സിനോട് വിശദീകരിക്കാനാവില്ലെന്ന നിലപാട് എടുത്തിരിക്കുന്നതായാണ് അറിയുന്നത്.
കോഴ ഇടപാട് നടന്നതായി ആരും അറിയിച്ചിട്ടില്ലെന്നും ബാബു മൊഴി നല്‍കിയിട്ടുണ്ട്. 2014 മാര്‍ച്ച് 26ന് മന്ത്രിസഭാ യോഗത്തില്‍ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നത് പരിഗണിച്ചിരുന്നു. എന്നാല്‍ താന്‍ പഠിച്ചിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നും മാണി ആവശ്യപ്പെട്ടിരുന്നു. ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയാണ് മാണിക്കെതിരായുള്ള ഇപ്പോഴത്തെ പ്രധാന തലവേദന.
നുണപരിശോധന ഫലം എല്ലാവരെയും ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് നടത്തിയതെന്നാണ് മറ്റൊരു വശം. നുണപരിശോധന ഫലം പൂര്‍ണമായി തെറ്റായ രീതിയിലാണ് നടത്തിയിരിക്കുന്നതെന്നാണ് സൂചന. സത്യം പറഞ്ഞാല്‍ നുണപരിശോധന വെറും പേരിന് മാത്രം. എല്ലാ ഉത്തരങ്ങള്‍ക്കും അമ്പിളി നല്‍കിയത് യെസ് എന്ന മറുപടി മാത്രം.
അപ്പോഴെ എല്ലാവര്‍ക്കും മനസിലാവുന്നതേയുള്ളൂ നുണപരിശോധന വെറുതെയാണെന്ന്. ഉദാഹരണത്തിന് മാണി താമസിച്ചിരുന്ന ക്ലിഫ് ഹൗസില്‍ പണം നല്‍കി എന്നാണ് അമ്പിളി ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയത്. പക്ഷെ, സാധാരണക്കാരായ എല്ലാവര്‍ക്കും അറിയാം. മന്ത്രി മാണി താമസിക്കുന്നത് ക്ലിഫ് ഹൗസില്‍ അല്ല എന്നത്. ആ ചോദ്യത്തിന് പോലും അമ്പിളി യെസ് എന്ന മറുപടിയാണ് നുണപരിശോധനയില്‍ പറഞ്ഞിരിക്കുന്നത്.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് മന്ത്രി കെ. ബാബുവിന് കോഴ നല്‍കിയിട്ടില്ലെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ഇതിന് മുമ്പ് പറഞ്ഞിരുന്നു. ലൈസന്‍സ് ഫീസ് 30 ലക്ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. 25 ലക്ഷമായി ഉയര്‍ത്തിയ ഫീസ് കുറയ്ക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടതെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെ. ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കെ. ബാബുവിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്.
കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പ്രധാനവിഷയവും അമ്പിളിയുടെ നുണപരിശോധന ഫലം തന്നെയാണ്. മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനുമായി സെബാസ്റ്റിയന്‍പോള്‍ ഇന്നലെ കൈരളി പീപ്പിള്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത് പലരെയും ഞെട്ടിപ്പിച്ചു. നുണപരിശോധന ഫലം കോടതിയില്‍ ഹാജരാക്കണം. തെളിവിന് വേണ്ടി മണം പിടിച്ച പോലീസ് നായയെ കോടതിയില്‍ തെളിവിനായി ഹാജരാക്കുന്നത് പോലെയാണ്. ഒരു പ്രയോജനവുമില്ലെന്നുമാണ് സെബാസ്റ്റിയന്‍പോള്‍ ഇന്നലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. ഏതായാലും വിജിലന്‍സിന്റെ ഇത്തരത്തിലുള്ള കഴിവില്ലാഴ്മ ഇനിയും എത്രനാള്‍ തുടരുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















