വിഴിഞ്ഞം തുറമുഖം: എല്ലാം തീറെഴുതിക്കൊടുത്താലും സര്‍ക്കാരിന് കിട്ടുന്നത് നക്കാപ്പിച്ച

വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നര്‍ തുറമുഖത്തോടനുബന്ധിച്ചു ഭാവിയില്‍ വരുന്ന വാണിജ്യ, വ്യവസായ പദ്ധതികളില്‍ നിന്നുള്ള വരുമാനത്തിന്റെ പത്തു ശതമാനം മാത്രം. വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന അദാനി ഗ്രൂപ്പുമായി ഒപ്പിടാന്‍ പോകുന്ന കരാറിന്റെ പകര്‍പ്പിലാണു വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കായി കൈമാറുന്ന ഭൂമിയുടെ 30% വാണിജ്യ ആവശ്യങ്ങള്‍ക്കായി വികസിപ്പിക്കാന്‍ അദാനിക്ക് അവകാശമുണ്ടായിരിക്കും. അതായത് നൂറ് ഏക്കറോളം ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കായി അദാനിക്കു സ്വന്തം ചെലവില്‍ വികസിപ്പിക്കാം. ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ പത്തു ശതമാനമാണ് ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാരിനു ലഭിക്കുന്നത്.
തുറമുഖ പദ്ധതിയില്‍ നിന്നുള്ള വരുമാനം പതിനഞ്ചാം വര്‍ഷം മുതലേ സര്‍ക്കാരിനു ലഭിക്കു. 15-ാം വര്‍ഷം ഒരു ശതമാനവും 16-ാം വര്‍ഷം രണ്ടു ശതമാനവും എന്ന കണക്കില്‍ ആനുപാതികമായി സര്‍ക്കാരിന്റെ വരുമാനം വര്‍ധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ വിഴിഞ്ഞത്തു നിന്ന് സര്‍ക്കാരിന് ലഭിക്കുന്നത് നക്കാപ്പിച്ച.
സര്‍ക്കാരിന് ഒരു മുതല്‍ മുടക്കുമില്ലാതെയാണ് അനുബന്ധ വ്യവസായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. ഭൂമിയില്‍ 40 വര്‍ഷത്തെ ലൈസന്‍സ് അവകാശമാണ് അദാനിക്കുള്ളത്.
കാലാവധിയായ 40 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 26% വരുമാനം സര്‍ക്കാരിനായിരിക്കും ലഭിക്കുക. തുറമുഖ നിര്‍മാണത്തില്‍ ഗ്രാന്റ് ആയി സര്‍ക്കാര്‍ 817 കോടി രൂപ നല്‍കണം. തുറമുഖത്തിന്റെ അറ്റകുറ്റപ്പണികള്‍, ഡ്രജിങ് തുടങ്ങിയവ സ്വകാര്യ കമ്പനിയുടെ ചുമതലയാണ്. തുറമുഖത്തേക്കുള്ള രണ്ടു കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണവും പരിപാലനവും കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും. നിലവില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് ഏറ്റെടുത്തിരിക്കുന്ന 220 ഏക്കര്‍ ഭൂമിക്കു പുറമെ, ഇനി പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കില്ല. ഈ ഭൂമിയും കടല്‍ നികത്തുന്ന 80 ഏക്കറും ചേര്‍ന്ന് 300 ഏക്കറാണ് പദ്ധതി പ്രദേശം.
ഇതിനിടെ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ കരാര്‍ വ്യവസ്ഥകളെ കുറിച്ച് 31നു ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇടതുമുന്നണിയില്‍ പല അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണിത്. ജൂണ്‍ മൂന്നിനു സര്‍വകക്ഷി യോഗം ചേരുന്നതിനു മുന്‍പ് മുന്നണിയില്‍ ധാരണയുണ്ടാക്കാനാണു തീരുമാനമെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















