കതിരൂര്‍ മനോജ് വധം: പി.ജയരാജന്‍ സി.ബി.ഐ നോട്ടീസ്

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ എളത്തോടത്ത് മനോജ് വധക്കേസില്‍ സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യംചെയ്യാന്‍ സി.ബി.ഐ തീരുമാനം. ഇതിനായി അന്‍്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ ജയരാജന് സി.ബി.ഐ നോട്ടീസ് നല്‍കി. ജൂണ്‍ രണ്ടിന് ഹാജരാകണമെന്നാണ് നിര്‍ദേശം.
ബുധനാഴ്ച സി.പി.എം ജില്ലാകമ്മിറ്റി ഓഫിസായ അഴിക്കോടന്‍ മന്ദിരത്തില്‍ എത്തിയാണ് സി.ബി.ഐ ഓഫീസര്‍ നോട്ടീസ് കൈമാറിയത്. ജയരാജന്‍ ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ നേരിട്ട് കൈമാറാന്‍ കഴിഞ്ഞില്ല. മനോജ് വധക്കേസില്‍ ഗൂഢാലോചനയാണ് സി.ബി.ഐ ഡി.വൈ.എസ്.പി ഹരി ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്. ജയരാജന്റെ വിശ്വസ്തനായ വിക്രമനടക്കം 18 പ്രതികളെ അന്വേഷണ സംഘം പിടികൂടിയിരുന്നു. വിക്രമന്റെ മൊഴിയാണ് ജയരാജനെ ചോദ്യം ചെയ്യുന്നതിലേക്ക് സി.ബി.ഐ നയിച്ചത്. കൊലപാതക ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ സഹായിച്ചുവെന്നും വിക്രമന്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം, നിയമജ്ഞരുമായി ആലോചിച്ച ശേഷം സി.ബി.ഐയ്ക്കു മുമ്പാകെ ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജയരാജന്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















