ടി. സിദ്ദിഖിന് എതിരായ പരാതി: അന്വേഷണത്തിന് മൂന്നംഗ സമിതി

രാഷ്ട്രീയമാനം കൈവരിച്ച ഫേസ്ബുക്ക് വിവാദങ്ങള്‍ക്കുശേഷം സ്ഥാനമൊഴിഞ്ഞ മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിന് എതിരായ പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതയെ കെ.പി.സി.സി. ചുമതലപ്പെടുത്തി. കെ.പി.സി.സി. വൈസ്പ്രസിഡന്റ് ഭാരതിപുരം ശശി അധ്യക്ഷനായ സമിതിക്കാണ് അന്വേഷണച്ചുമതല.
മുന്‍ ഭാര്യ ജെ. നസീമയുമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിദ്ദിഖ് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്. എം.എ. ഷാനവാസ് എം.പി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജയന്ത് എന്നിവര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയ ശേഷമായിരുന്നു സിദ്ദിഖിന്റെ രാജി. തുടര്‍ന്ന് സിദ്ദിഖിന് എതിരെ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















