സംസ്ഥാനത്തെ സിലബസ് സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ എട്ടു പീരിയഡ്

സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം എട്ടു പീരിയഡുകളാവും. ഇതു സംബന്ധിച്ചുള്ള തീരുമാനം നേരത്തേ കൈകൊണ്ടെങ്കിലും ഉത്തരവ് ഇന്നലെയാണ് ഇറങ്ങിയത്. ടൈംടേബിള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവ് എസ്‌സിഇആര്‍ടി ഡയറക്ടറാണു പുറപ്പെടുവിച്ചത്.
എട്ടു പീരിയഡാക്കണമെന്ന നിര്‍ദേശം കരിക്കുലം കമ്മിറ്റി നേരത്തേ നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ടൈംടേബിള്‍ ഏഴില്‍നിന്ന് എട്ടാക്കി ഉയര്‍ത്തിയത്. കലാകായിക വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണു തീരുമാനം. ആകെ പ്രവൃത്തി സമയത്തിലും ഇടവേളകളിലും കുറവു വരുത്താതെയാണ് ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ എട്ടു പീരിയഡുകള്‍ നടപ്പാക്കുന്നത്.
വെള്ളിയാഴ്ചകളിലെ സ്‌കൂള്‍ പ്രവൃത്തിസമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്്. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ നാലു വരെയാണ് ക്ലാസുകള്‍. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 4.30 വരെ ക്ലാസുകള്‍ നടക്കും. ഉച്ചയ്ക്കു മുമ്പുള്ള ആദ്യ മൂന്നു പീരിയഡുകള്‍ 40 മിനിറ്റും 4, 5, 6 പീരിയഡുകള്‍ 35 മിനിറ്റ് വീതവും 7, 8 പീരിയഡുകള്‍ 30 മിനിറ്റ് വീതവുമായിരിക്കും.
ഉച്ചയ്ക്കു മുമ്പുള്ള ആദ്യ രണ്ട് പീരിയഡുകള്‍ക്കുശേഷം 10 മിനിറ്റ് ഇടവേളയാണ്. ഒരു മണിക്കൂറാണ് ഉച്ചഭക്ഷണസമയം. വെള്ളിയാഴ്ച രണ്ടു മണിക്കൂറായി ഉച്ചഭക്ഷണസമയം പുനഃക്രമീകരിച്ചിട്ടുണ്ട്്. ഉച്ചകഴിഞ്ഞ് രണ്ടാമത്തെ പീരിയഡിനുശേഷം അഞ്ചു മിനിറ്റ് ഇടവേളയുണ്ടാവും.
എല്‍പി ക്ലാസുകളില്‍ അറബിക്, സംസ്‌കൃതം പീരിയഡുകളില്‍ മറ്റ് കുട്ടികള്‍ക്ക് കലാ-കായിക, പ്രവൃത്തിപരിചയ ക്ലാസുകള്‍ നല്‍കി ക്രമീകരിക്കാം. രണ്ടു പീരിയഡുകള്‍ ഒരുമിച്ച് ഒരേ വിഷയത്തിനു നല്‍കുംവിധം യുക്തമെങ്കില്‍ പ്രധാനാധ്യാപകര്‍ക്ക് ടൈംടേബിള്‍ ക്രമീകരിക്കാമെന്നും, മാതൃഭാഷയ്ക്ക് സമയം കുറയാത്തവിധം ടൈംടേബിള്‍ ക്രമീകരിക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















