ഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല, ബാങ്കുകളില്‍ നിന്നും വായ്പയെടുത്താല്‍ തിരിച്ചടക്കേണ്ടെന്ന നിലപാടല്ല സര്‍ക്കാരിന്റേത്

വായ്പാ കുടിശിഖയുടെ പേരില്‍ ഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എടത്തല സര്‍വീസ് സഹകരണ ബാങ്ക് തേവയ്ക്കലില്‍ ആരംഭിക്കുന്ന അഞ്ചാമത് ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യൂജനറേഷന്‍ ബാങ്കുകള്‍ പലതും വന്‍തോതില്‍ വായ്പകള്‍ നല്‍കി ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണപ്പെടുത്തി തിരിച്ചുപിടിക്കുകയാണ്. ഇതിനെ നേരിട്ടത് ഓപ്പറേഷന്‍ കുബേരയിലൂടെയാണെന്നും ഇതിന് സഹകരണ ബാങ്കുകള്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകളില്‍ നിന്നും വായ്പയെടുത്താല്‍ തിരിച്ചടക്കേണ്ടെന്ന നിലപാടല്ല സര്‍ക്കാരിന്റേത്. എന്നാല്‍ നിര്‍ദ്ധനര്‍ തിരിച്ചടവില്‍ കുടിശിഖ വരുത്തിയാല്‍ സാവകാശം നല്‍കണം. അല്ലാതെ ഗുണ്ടാമോഡലില്‍ കുടിശിഖ പിരിക്കുന്നത് അനുവദിക്കില്ല. വിജയമല്ല്യയെന്ന ഒരു പ്രമുഖന് എസ്.ബി.ഐയില്‍ മാത്രം 7000 കോടി രൂപയാണ് വായ്പാ കുടിശിഖയുള്ളത്. ഇത്തരത്തിലുള്ളവരുടെ വലിയ കുടിശിഖ തിരിച്ച് പിടിക്കാനാണ് ബാങ്കുകള്‍ മുന്തിയ പരിഗണന നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















