സര്‍ക്കാര്‍ ഭൂമി കൈയ്യടക്കിവെച്ച കൊമ്പന്‍മാരെ തൊടാന്‍ ധൈര്യം കാണിച്ച് കൊച്ചി കളക്ടര്‍: നീക്കം അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം: ഏറ്റെടുക്കുന്നത് 5000 ഏക്കര്‍ ഭൂമി

കൊമ്പന്‍മാരെ തൊടാന്‍ മടികാണിക്കുന്നവര്‍ രാജമാണിക്യത്തെ കണ്ടുപടിക്കുക. ചടുലമായ നീക്കങ്ങളിലൂടെ ലഹരിമരുന്ന് മാഫിയയെ കൂച്ചുവിലങ്ങിട്ട കൊച്ചി ഡപ്യൂട്ടി കമ്മീഷ്ണര്‍ക്ക് പിന്നാലെ കൊച്ചി കളക്ടറും താരമാകുന്നു. സര്‍ക്കാരിന്റെ ഭൂമി അന്യായമായി കൈവശം വച്ച് നടത്തിവന്നവരുടെ ഭീഷണികള്‍ക്കുമുന്നില്‍ മുട്ടുമടക്കാതെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ ഉത്തരവിട്ട് കളക്ടര്‍ രാജമാണിക്യം.
മൊത്തം 5170 ഏക്കര്‍ ഏറ്റെടുക്കാനാണ് സ്‌പെഷല്‍ ഓഫീസറായ എറണാകുളം കളക്ടര്‍ എം.ജി രാജമാണിക്യം ഉത്തരവിട്ടത്. ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായായിരിക്കും ഏറ്റെടുക്കുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ ഹാരിസണില്‍ നിന്ന് 29,185 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷല്‍ ഓഫീസറെ നിയമിച്ച് നടപടികള്‍ തുടരണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം എസ്‌റ്റേറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് നിയമാനുസൃതം എസ്‌റ്റേറ്റുകള്‍ ഏറ്റെടുത്തത്. ഹാരിസണിന്റെ മുഴുവന്‍ അനധികൃത ഭൂമിയും ഏറ്റെടുക്കും.
കാല്ലത്തെ റിയ റിസോര്‍ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് (207 ഏക്കര്‍), കൊല്ലം ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ ലിമിറ്റഡ് (2700 ഏക്കര്‍), കോട്ടയത്തെ ചെറുവള്ളി എസ്‌റ്റേറ്റ് (2263 ഏക്കര്‍) എന്നിവ കേരള ഭൂസംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കും. സുവിശേഷകന്‍ കെ.പി.യോഹന്നാന്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യക്കുവേണ്ടി വാങ്ങിയതാണ് ചെറുവള്ളി എസ്‌റ്റേറ്റ്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് സ്വന്തമാക്കുകയും പിന്നീട് വില്‍ക്കുകയും ചെയ്ത മൂന്ന് എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.അതിനിടെ ഉന്നത തല സമ്മര്‍ദ്ദത്തിലൂടെ തീരുമാനത്തെ അട്ടിമറിക്കാനും നീക്കമുണ്ട്. തന്റെ സ്വന്തക്കാരനായ മന്ത്രിയുടെ സഹായത്തോടെ എല്ലാം അട്ടിമറിക്കാനാണ് നീക്കം. എന്തുവിലകൊടുത്തും ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഏറ്റെടുക്കലിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ പദവിയില്‍ നിന്ന് രാജമാണിക്യത്തെ മാറ്റണമെന്നാണ് ആവശ്യം.
ഇംഗഌില്‍നിന്നുള്ള സാധുതയില്ലാത്ത രേഖകളുടെ അടിസ്ഥാനത്തിലും ഇല്ലാത്ത മേല്‍വിലാസത്തിലുമാണ് സര്‍ക്കാര്‍ ഭൂമിയുടെ അവകാശമുന്നയിച്ച് ഹാരിസണ്‍ ലാന്‍ഡ് ബോര്‍ഡിന് രേഖകള്‍ സമര്‍പ്പിച്ചതെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കൈയേറിയ സര്‍ക്കാര്‍ ഭൂമികളില്‍ പിന്നീട് വ്യാജരേഖകളിലൂടെ അവകാശം സ്ഥാപിക്കുകയാണ് കമ്പനി ചെയ്തതെന്നാണ് സ്‌പെഷ്യല്‍ഓഫീസറുടെ പരിശോധനയില്‍ വ്യക്തമായത്. പതിനായിരം ഏക്കറോളം ഭൂമി വിറ്റിട്ടുണ്ട്. ഭൂമിയുടെ ചരിത്രം മറച്ചുവച്ചാണ് കോടതിയില്‍ കമ്പനി പല രേഖകളും ഹാജരാക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















