കളമശേരി ഭൂമി തട്ടിപ്പ്: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കി. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കേസിലുള്‍പ്പെട്ട കളമശേരി തൃക്കാക്കര നോര്‍ത്തി വില്ലേജിലെ വിവാദ ഭൂമിയുടെ പോക്കുവരവും തണ്ടപ്പേരും റദ്ദാക്കിയ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷര്‍ ടി.ഒ സൂരജിന്റെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉടമയില്‍ നിന്ന് കരം സ്വീകരിക്കുന്നതു ഭാഗ ഉടമ്പടി സംബന്ധിച്ച സിവില്‍ കേസിലെ തീര്‍പ്പിനു വിധേയമായി വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്, ടി.ഒ സൂരജ്, കണയന്നൂര്‍ താലൂക്കോഫീസ് അഡീഷണല്‍ തഹസീല്‍ദാറായിരുന്ന പാലാരിവട്ടം പുനത്തില്‍പാടം കൃഷ്ണകുമാരി, എറണാകുളം കലക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ യു.ഡി.ക്‌ലാര്‍ക്ക് ഗീവര്‍ഗീസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















