ഐ.എസ് (ഇസ്ലാമിക് സ്‌റ്റേറ്റ് ) ഗ്രൂപ്പുകള്‍ കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ട് മലയാളത്തില്‍ ബ്‌ളോഗ് തുറന്നതായി റിപ്പോര്‍ട്ട്

ഐ.എസ് (ഇസ്ലാമിക് സ്‌റ്റേറ്റ് ) ഗ്രൂപ്പുകള്‍ കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ട് മലയാളത്തില്‍ ബ്‌ളോഗ് തുറന്നതായി റിപ്പോര്‍ട്ട്. മേയ് 25ന് തുടങ്ങിയ \'അന്‍സാറുല്‍ ഖിലാഫ\' എന്ന ബ്‌ളോഗിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഇരുപതോളം യുവാക്കളെ ഐസിസ് റിക്രൂട്ട് ചെയ്‌തെന്ന കണ്ടെത്തലിന് പിന്തുണയേകുന്നതാണ് ബ്‌ളോഗെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
ന്യൂസ് സീക്കര്‍ 90 എന്ന അഡ്രസിലുള്ള ബ്ലോഗില്‍ ഐ.എസിന്റെ ക്രൂരകൃത്യങ്ങളെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. അബൂബക്കര്‍ ബാഗ്ദാദിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്ന ബ്‌ളോഗ് സി.ഐ.എയുടെയും മൊസാദിന്റെയും സൃഷ്ടിയാണ് ഐ.എസ് എന്ന പ്രചാരണത്തെയും എതിര്‍ക്കുന്നു. ശത്രുക്കള്‍ക്കെതിരെ ഐ.എസ് വിധി നടപ്പാക്കുകയാണ്. ജൂത ചാരന്‍ ഷിമോണ്‍ എലിയട്ട് അല്ല ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി. അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് തെളിവായി പ്രചരിച്ച ചിത്രം വ്യാജമാണ്. ഇറാനും സൗദിയും യു.എ.ഇയും അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി പ്രവര്‍ത്തിക്കുകയാണ്. മാധ്യമങ്ങള്‍ ഇവരുടെ പ്രചാരകരാവുന്നു. ശവപൂജകരായ മുസ്ലിംകളും ഷിയാക്കളുമാണ് ഐ.എസിനെ എതിര്‍ക്കുന്നത്. ബ്‌ളോഗ് മറ്റ് മുസ്ലീം സംഘടനകളെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ബ്‌ളോഗ് എവിടെനിന്ന് നിര്‍മിച്ചതാണെന്നോ പിന്നില്‍ ആരെന്നോ കണ്ടെത്താനായിട്ടില്ല. ജാഗ്രത പാലിക്കണമെന്ന് കേരളാപൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്‌ളോഗ് സന്ദര്‍ശിച്ചവരെല്ലാം നിരീക്ഷണത്തിലാണ്. ബ്‌ളോഗിലേക്കുള്ള പ്രവേശനം സുരക്ഷാ ഏജന്‍സികള്‍ താത്കാലികമായി മരവിപ്പിച്ചു.
ഐ.എസിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയതിന് പശ്ചിമ ബംഗാള്‍ സ്വദേശി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഇസഌമിക് സ്‌റ്റേറ്റ് ഭീകരര്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ യുവാക്കളെ റിക്രൂട്ട് ചെയ്തതിനെ പറ്റി ഐ.ബിയും എന്‍.ഐ.എയും അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















