മോഡി കേരളത്തില്‍ കാല് കുത്തിയാല്‍ തീര്‍ക്കാന്‍ ചാവേറുകളെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ഭീഷണി, സുവിശേഷകന്‍ അറസ്റ്റില്‍

ഇന്ത്യന്‍ പ്രധാനമന്ത്രിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. മോഡിയോടാണ് വധഭീഷണി. മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റിലായി. വയനാട് കൃഷ്ണഗിരി സ്വദേശി തോമസിനെയാണ് അറസ്റ്റ് ചെയ്തതു. വയനാട്ടില്‍ നിന്ന് അടൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷമാണ് മോഡിയ്ക്ക് വധഭീഷണിയുമായി കത്തയച്ചത്. മോദി കേരളത്തില്‍ കാലു കുത്തിയാല്‍ തീര്‍ക്കാന്‍ ചാവേറുകളെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ഭീഷണി.
അടൂര്‍ ബി.ജെ.പി ഓഫീസില്‍ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി നേതാക്കള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആരാണ് കത്തയച്ചതെന്ന് വ്യക്തമല്ലായിരുന്നു. വയനാട്ടില്‍ നിന്നാണ് കത്തയച്ചതെന്ന് കത്തിലെ മുദ്രയില്‍ നിന്ന് വ്യക്തമായി. കത്തിലെ ഒരു പരാമര്‍ശമാണ് തോമസിനെ കുടുക്കിയത്. മോദിയെ കൊല്ലാതിരിക്കണമെങ്കില്‍ ഡബ്‌ളിയു. ഒ. എം. ബി. സിയില്‍ അംഗമാവൂ എന്ന് എഴുതിയിരുന്നു. ഈ സംഘടന സുവിശേഷകരുടേതാണ്. അങ്ങനെയാണ് അന്വേഷണം തോമസിലേക്ക് നീണ്ടത്.
സംഭവത്തിനുശേഷം ഇടുക്കി,വയനാട് ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞ തോമസിനെ ഇന്നലെ വയനാട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. കത്തയക്കാന്‍ കാരണമെന്തെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല .കോടതിയില്‍ ഹാജരാക്കിയ തോമസിനെ റിമാന്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















