തിരുവഞ്ചൂര്‍ കൂട്ടക്കൊല; പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു

കോട്ടയം തിരുവഞ്ചൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി നരേന്ദ്രകുമാറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. രണ്ടു ദിവസം മുന്‍പ് നടത്താനിരുന്ന തെളിവെടുപ്പ് നാട്ടുകാരെ ഭയന്ന് മാറ്റിവയ്ക്കുകയായിരുന്നു. നാട്ടുകാരുടെ ഭാഗത്തു നിന്നും പ്രതിയ്ക്കുനേരെ ആസിഡ് ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
സംഭവസ്ഥലത്തെത്തിച്ച പ്രതി കൊലപാതകം നടത്തിയ രീതി പോലീസിന് വിശദീകരിച്ചു. മോഷണശ്രമം പിടിക്കപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവം വിവരിച്ചതില്‍ നിന്നും ഇയാള്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത് എന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്.
നരേന്ദ്ര കുമാറിനെ തെളിവെടുപ്പിന് എത്തിച്ച വിവരം അറിഞ്ഞ് നിരവധിപ്പേരാണ് സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരുന്നത്. പ്രതി രണ്ടു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















