ജയില്‍ മേധാവിയെ യാത്രയക്കാന്‍ സൂപ്രണ്ടുമാരില്‍ നിന്നും പണപ്പിരിവ്, ജയില്‍ സൂപ്രണ്ടുമാര്‍ 1000 രൂപ വീതം നല്‍കണമെന്നു നിര്‍ദേശം

ജയില്‍ മേധാവി ടി.പി. സെന്‍കുമാറിന്റെ യാത്രയയപ്പ് ചടങ്ങിനായി ജയില്‍ സൂപ്രണ്ടുമാര്‍ 1000 രൂപ വീതം നല്‍കണമെന്നു നിര്‍ദേശം വിവാദമാകുന്നു. സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കാനായാണ് സെന്‍കുമാര്‍ ജയില്‍ മേധാവി സ്ഥാനം ഒഴിയുന്നത്. ഓരോ ജയില്‍ സൂപ്രണ്ടും 1000 രൂപ വീതം നല്‍കണമെന്ന് മേഖലാ ഡി.ഐ.ജിമാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നത്.
മുന്‍ഗാമി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മൂന്നര വര്‍ഷത്തോളം ഈ പദവി വഹിച്ചെങ്കിലും ചുമതല മാറിയപ്പോള്‍ യാത്രയയപ്പ് ചടങ്ങ് ഉണ്ടായിരുന്നില്ല. ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജിയുടെയും യു.ഡി.എഫ്. അനുഭാവിയായ അസോസിയേഷന്‍ നേതാവിന്റെയും നിര്‍ബന്ധമാണ് യാത്രയയപ്പിനും പണപ്പിരിവിനും പിന്നിലെന്ന് ജയില്‍ ജീവനക്കാര്‍ ആരോപിക്കുന്നു.
നാളെ ഉച്ചകഴിഞ്ഞു മൂന്നിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് യാത്രയയപ്പ് ചടങ്ങ്. തടവുകാര്‍ പാകം ചെയ്ത ആഹാരസാധനങ്ങളാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിളമ്പുക. സംസ്ഥാനത്തെ 55 ജയില്‍ സൂപ്രണ്ടുമാരില്‍ നിന്നായി 55,000 രൂപയാണു പിരിച്ചെടുക്കുന്നത്. മൂന്നു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ കൂടുതല്‍ തുക നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. തുക നല്‍കേണ്ടതു സൂപ്രണ്ടാണെങ്കിലും അവര്‍ കീഴ്ജീവനക്കാരില്‍ നിന്നാണു പിരിവെടുക്കുന്നത്. ഒന്നര വര്‍ഷമാണ് സെന്‍കുമാര്‍ ജയില്‍ മേധാവിയായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















