കണ്ണൂരില്‍ പ്ലൈവുഡ് ഫാക്ടറി കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം, പുലര്‍ച്ചയോടെയായിരുന്നു തീപിടിത്തം

കാട്ടാമ്പള്ളിയില്‍ പ്ലൈവുഡ് ഫാക്ടറി കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ടിനു സമീപത്തെ പെര്‍ഫെക്റ്റ് ബോര്‍ഡ് ആന്‍ഡ് ഡോര്‍സ് കമ്പനികളുടെ ഫാക്ടറിയിലാണ് ഇന്നു പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ഹീറ്റിംഗ് ചേംബറില്‍ നിന്ന് ഉയര്‍ന്ന തീ ഫാക്ടറിയുടെ മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. മുന്നൂറോളം ഡോര്‍ ഫ്രെയിമുകള്‍ കത്തിനശിച്ചിട്ടുണ്ട്. ഇവയ്ക്ക് ലക്ഷക്കണക്കിന് രൂപ വിലവരും. കണ്ണൂരില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ. രാജീവന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേന ഇന്നു രാവിലെ ആറോടെയാണ് തീ പൂര്‍ണമായും അണച്ചത്. ഹീറ്റിംഗ് ചേംബര്‍ പ്രവര്‍ത്തനത്തിനിടെയാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















