സുലേഖ ടീച്ചറെ അനുനയിപ്പിക്കാന്‍ ഉന്നത നേതാക്കളുടെ ശ്രമം, അല്ലെങ്കില്‍ മകനെ പരിഗണിച്ച് കോണ്‍ഗ്രസ്

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ.സുലേഖയെ അനുനയിപ്പിക്കാന്‍ ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമം തുടരുന്നു. സുലേഖ ടീച്ചര്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ മകന്‍ ശബരിനാഥിനെയാണ് കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നത്. എന്നാല്‍ കുടുംബത്തിന്‍ നിന്ന് ആരും മത്സരിക്കില്ലെന്ന ഉറച്ച തീരുമാനം സുലേഖ ടീച്ചര്‍ എടുത്താല്‍ കോണ്‍ഗ്രസിന് പകരം ആളെ കണ്ടെത്തേണ്ടി വരും.
അതേസമയം, ഇതുവരെ സമ്മതം മൂളാത്ത സുലേഖയെ അനുനയിപ്പിക്കാന്‍ ഇന്നും ശ്രമം തുടരും. സുലേഖ സ്ഥാനാര്‍ത്ഥിയായാല്‍ അരുവിക്കരയില്‍ ജയസാധ്യതയുണ്ടെന്നു കണ്ടാണ് തല്‍ക്കാലം മറ്റൊരു പേരും ചര്‍ച്ചയ്‌ക്കെടുക്കാതെ അവരെ സമ്മതിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്. അരുവിക്കരയ്ക്ക് ജി. കാര്‍ത്തികേയനുമായി വൈകാരിമായ ബന്ധമുള്ളതിനാല്‍ സുലേഖ സ്ഥാനാര്‍ത്ഥിയാകുന്നതാണ് നല്ലതെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒറ്റക്കെട്ടായ അഭിപ്രായം. മുഖ്യമന്ത്രി ഇന്ന് ഇടുക്കിയില്‍ ജനസമ്പര്‍ക്ക പരിപാടിയിലാണ്. എങ്കിലും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ അടക്കമുള്ള നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് വിഎം സുധീരന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















