കൊച്ചി ഡി.ജെ പാര്‍ട്ടി: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി ലഹരിമരുന്ന് കേസില്‍ അഞ്ചു പേര്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ ഇവര്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടിയുടെ മുഖ്യസംഘാടകനും ഡി.ജെയും നടനുമായ കോക്കാച്ചി എന്നറിയപ്പെടുന്ന മിഥുന്‍ സി. വിലാസിന്റെ സുഹൃത്തുക്കളാണ് പിടിയിലായത്. മിഥുന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായാണ് പൊലീസ് മിഥുനെ പിടികൂടിയത്. മുമ്പും പഞ്ചനക്ഷത്ര ഹോട്ടലില്‍ മിഥുന്‍ ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നെട്ടൂരിലെ ഒരു വീട്ടില്‍ സംഘടിപ്പിച്ച ലഹരിമരുന്ന് പാര്‍ട്ടിയില്‍ സിനിമാപ്രവര്‍ത്തകരുള്‍പ്പെടെ പങ്കെടുത്തതായി മിഥുന്‍ പൊലീസിന ് മൊഴി നല്‍കിയിരുന്നു.
മയക്കുമരുന്നിന് മാര്‍ക്കറ്റ് കണ്ടത്തൊനാണ് ഇയാള്‍ പാര്‍ട്ടികള്‍ നടത്തിയിരുന്നത്. എന്നാല്‍ പാര്‍ട്ടി നടത്തിയതിന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്‌ളെന്ന് മിഥുന്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















