അരുവിക്കരയില്‍ കെ.എസ്.ശബരിനാഥന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി, തീരുമാനം ഡോ. സുലേഖ മത്സരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന്

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ രണ്ടാമത്തെ മകന്‍ കെ.എസ്.ശബരിനാഥന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. കാര്‍ത്തികേയന്റെ ഭാര്യ ഡോ.സുലേഖ മത്സരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. അരുവിക്കരയില്‍ കാര്‍ത്തികേയന്റെ വികസന സ്വപ്നം ശബരിനാഥനിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളതെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പിന്തുണച്ചു. തിരുവനന്തപുരം ലയോള സ്‌കൂളിലായിരുന്നു ശബരീനാഥന്റെ പ്രാഥമിക വിദ്യാഭ്യാസം. കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ നിന്ന് ബിരുദം. നിലവില്‍ മുംബൈ ടാറ്റാ കമ്പനിയില്‍ സീനിയര്‍ മാനേജരാണ്. എന്‍ജിനിയറിങ് പഠനകാലത്ത് സജീവ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം കെപിസിസി പ്രസിഡന്റ് തിരുവനന്തപുരം ഡിസിസിയെ അറിയിച്ചു.
എന്നാല്‍ ശബരിനാഥിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ എതിര്‍ത്ത് കെഎസ്‌യു രംഗത്തെത്തി. പ്രതിഷേധമറിയിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കെഎസ്‌യു പ്രസിഡന്റ് വി.എസ്. ജോയ് കത്ത് നല്‍കി. വി.എം. സുധീരന്‍ സ്ഥാനാര്‍ഥിയാകണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
കാര്‍ത്തികേയന്റെ ഭാര്യ എം.ടി. സുലേഖയുടെയും ശബരിനാഥിന്റെയും പേരുകളാണ് ഹൈക്കമാന്‍ഡിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്ന നിലപാടില്‍ സുലേഖ ഉറച്ചുനില്‍ക്കുകയായിരുന്നു.സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















