മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷന് തന്നോട് വ്യക്തിവിരോധമെന്ന് ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം

മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന് തന്നോട് വ്യക്തിപരമായി വിരോധമുണ്ടായിരുന്നുവെന്ന് ഡിജിപി. കെ.എസ്.ബാലസുബ്രഹ്മണ്യം പറഞ്ഞു. ഭരത് ഭൂഷനാണ് തന്റെ വിദേശയാത്ര വിവാദമാക്കിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കെതിരായ പല ആരോപണങ്ങള്‍ക്ക് പിന്നിലും ഒരു വിഭാഗം ഉദ്യോഗസ്ഥരാണെന്നും ഡിജിപി പറഞ്ഞു. ആവശ്യത്തിന് ശമ്പളം കിട്ടിയിട്ടും കൈക്കൂലി വാങ്ങുന്നവര്‍ മാനസിക രോഗികളാണെന്നും ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. ഞായറാഴ്ചയാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും ബാലസുബ്രഹ്മണ്യം വിരമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















