പ്രമുഖ നടിമാരെ നാളെ മുതല്‍ ചോദ്യം ചെയ്യും: ന്യൂജെന്‍ സിനിമകളുടെ നിര്‍മ്മാതാവും കുടുങ്ങുന്നു

കൊച്ചി മയക്കു മരുന്നു കേസില്‍ സിനിമാ, സീരിയല്‍ രംഗത്തെ പ്രമുഖ നടിമാരെ നാളെ മുതല്‍ ചോദ്യം ചെയ്യും. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മിഥുന്‍ സി.വിലാസ് എന്ന കൊക്കാച്ചിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘവുമായി നടിമാര്‍ക്കുള്ള ബന്ധം പുറത്തായത്.
മിഥുന്റെ താമസ സ്ഥലത്ത് അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഇയാളുടെ ലാപ് ടോപ്പ് പൊലീസിനു ലഭിച്ചു. ഇതില്‍ നിരവധി നടിമാരുടെയും നിരവധി സ്ത്രീകളുടെയും അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒരു നടിയുടെ അശ്ലീല വീഡിയോയും മലയാളത്തിലെ ഒരു സംവിധായകന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ലാപ് ടോപ്പില്‍ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
സിനിമാ രംഗത്തെ ചിലരുടെ പേരുകള്‍ മിഥുന്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടിമാരുടെയുള്‍പ്പെടെ പേരുകള്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍ നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഉന്നതതല നിര്‍ദേശം.
സംശയിക്കപ്പെടുന്ന നടിമാരില്‍ ചിലരുടെ ഫെയ്‌സ് ബുക്ക് പേജുകളില്‍ മയക്ക് മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതായും പൊലീസ് കണ്ടെത്തി. അതേ സമയം നടിമാര്‍ക്ക് മയക്കു മരുന്ന് കടത്തലുമായോ, വ്യാപാരവുമായോ വ്യക്തമായ ബന്ധം ഉണ്ടെന്നു തെളിഞ്ഞാല്‍ മാത്രമേ അറസ്റ്റ് ഉണ്ടാകു. വിവാദം സൃഷ്ടിക്കാതിരിക്കാന്‍ രഹസ്യമായിട്ടായിരിക്കും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ മതിയായ തെളിവു ലഭിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.
അതേ സമയം ലാപ് ടോപ് കസ്റ്റഡിയിലെടു ക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. എന്നാല്‍ ലാപ് ടോപ്പില്‍ നിന്നും ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘവുമായി ബന്ധമുള്ള നടിമാരെ കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഇവരുമായുള്ള ബന്ധം സംബന്ധിച്ച് മുഥുന്‍ പൊലീസിനു മൊഴി നല്‍കി. മയക്കു മരുന്നു കേസില്‍ മുമ്പും ആരോപണ വിധേയയായ നടിയുമായി അഞ്ചു വര്‍ഷമായി തനിക്ക് ബന്ധമുണ്ടെന്നാണ് മിഥുന്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.
നിര്‍മ്മാതാവും കുടുങ്ങുന്നു
ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഇയാളോട് ഉടന്‍ തന്നെ നാട്ടിലെത്താന്‍ പൊലീസ് അടുത്ത ദിവസം ആവശ്യപ്പെടുമെന്നറിയുന്നു. നഗരത്തിലെ പ്രമുഖമായ ഒരു ഹോട്ടലിന്റെ ഉടമ കൂടിയാണ് നിര്‍മ്മാതാവ്. ഒരു സിനിമ കൊണ്ട് ഹിറ്റായ ഇയാളാണ് അന്തര്‍സംസ്ഥാന ബന്ധം ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് പൊലീസ് നിഗമനം.
ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തുള്ള ഇയാള്‍ക്ക് ഭരണത്തിലിരിക്കുന്ന ബിജെപി യിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. അടുത്തുതന്നെ ബി ജെപിയിലേക്ക് അംഗത്വവും ചെറുതല്ലാത്ത ഒരു സ്ഥാനവും കണ്ണുനട്ടാണ് നിര്‍മ്മാതാവ് ഇപ്പോള്‍ ഇരിക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് നരേന്ദ്ര മോദി കേരളത്തില്‍ കെ പി എം എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയപ്പോഴും ഈയിടെ ഫാക്ടിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര വളം വ്യവസായ മന്ത്രി അനന്ത്കുമാര്‍ നഗരത്തിലെത്തിയപ്പോഴും സഞ്ചരിച്ച ആഡംബര വാഹനം നിര്‍മ്മാതാവിന്റേതായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















