ലെഗ്ഗിന്‍സ് വിവാദം: നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബാബു കുഴിമറ്റം

സ്ത്രീകള്‍ ലെഗ്ഗിന്‍സ് ധരിക്കുന്നത് ലൈംഗിക ഉത്തേജനമുണ്ടാക്കുന്നുവെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബുക്മാര്‍ക്ക് സെക്രട്ടറി ബാബു കുഴിമറ്റം. വിവാദ പോസ്റ്റ് പിന്‍വലിച്ചെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ ലെഗ്ഗിന്‍സ് ധരിക്കുന്നത് ലിംഗചലനമുണ്ടാക്കുന്നുവെന്ന പോസ്റ്റ് വിവാദമായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വിവാദം കൊഴുക്കുന്നതിനിടെ ബാബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. കാലിക പ്രാധാന്യമുള്ള ഒരു ചീത്ത പ്രവണതയെ തുറന്നു കാട്ടാനായിരുന്നു താന്‍ ശ്രമിച്ചത്.
എന്നാല്‍ അതിന്റെ പേരില്‍ ചില രാഷ്ട്രീയക്കാര്‍ സ്വന്തം തത്വങ്ങള്‍ മറന്നും ബലി കഴിച്ചും ന്യൂ ജനറേഷന്‍ എന്ന് പറഞ്ഞു നടക്കുന്നവരെ പ്രീതിപ്പെടുത്താന്‍ തന്റെ പേജില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതിനാലാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന് ബാബു കുഴിമറ്റം വിശദീകരിക്കുന്നു. മതമേലധ്യക്ഷന്‍മാരുള്‍പ്പെടെ നിരവധി പ്രമുഖര്‍ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷം മാത്രമാണ് സംഭവം വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















