പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. വിജിലന്‍സ് എഡിജിപിയായിരുന്ന ജേക്കബ് തോമസിന് സര്‍ക്കാര്‍ ഡിജിപിയായി സ്ഥാനക്കയറ്റം നല്കി. ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം ഡിജിപിയാണ് അദ്ദേഹത്തെ ഉയര്‍ത്തിയത്. പുതിയ ജയില്‍ ഡിജിപിയായി ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചു. ഉത്തരമേഖല എഡിജിപിയായ എന്‍.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എഡിജിപിയായും സര്‍ക്കാര്‍ നിയമിച്ചു. അതേ സമയം പൊലീസ് ഉദ്യോഗസ്ഥരെ ആരെയും മാറ്റിയതല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 2 പേര്‍ വിരമിച്ചപ്പോള്‍ 2 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. ജേക്കബ് തോമസിന്റെ സ്ഥാനക്കയറ്റത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















